Thursday, November 15, 2007

തുറക്കാത്ത കത്ത്‌

ഓരോ തവണയും മെയില്‍ ബോക്സ്‌ തുറക്കുന്നതു വളരെ ആഗ്രഹതൊടെ തന്നെ ആയിരുന്നു... ഒന്നും ഇല്ല എന്നറിയുംബൊള്‍ വെറുതെ ഒരു വിഷമം ഉണ്ടാകാറുണ്ടു എല്ലയ്പൊഴും..പതിവുപോലെ അന്ന്നും കയ്യിട്ടു നോക്കി.. മുഷിഞ്ഞ ഒരു നീല കളറു കണ്ടപോള്‍ മനസ്സു തുടികൊട്ടി..
ആരായിരിക്കും...എന്തായിരിക്കും... തിരിചും മറചും നോക്കി...ഒന്നും എഴുതിയിട്ടില്ല... ഇ മെയിലും എസ്‌ എം എസും പ്രവിഹിക്കുന്ന ഈ കാലതും എന്നെ തേടി ഒരു എഴുതു എങ്ങോ നിന്നും വന്നിരിക്കുന്നു...മനസ്സില്‍ ഒരു ചെണ്ട മേളം....അന്നു വരെ ഞാന്‍ പരിചയപെട്ട എല്ലാവരും എന്റെ മനസ്സിലുടെ കടന്നു പോയി...ആരായിരിക്കും എന്നെ ഓര്‍ത്തതു... ഒരു പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം പിണക്കം മറന്ന ആരെങ്ഗിലും ആണോ....പെട്ടെന്നു എനിക്കതു തുറക്കാന്‍ ഒരു മടി തോന്നി..ഒരു പക്ഷെ തുറന്നു വായിചാല്‍ പിന്നെ എനിക്കു പ്രതീക്ഷിക്കാനായി വീണ്ടും ഒരു കത്തു വന്നില്ലെങ്ഗിലോ... ഞാനതു എന്റെ ഡയറിയില്‍ സൂക്ഷിചു വചു...
മയില്‍പീലി കാത്തു വക്കുന്ന കുട്ടിയെ പോലെ...പിന്നെ പിന്നെ ജീവിതത്തിന്റെ തീരാ തിരക്കുകളില്‍ പെട്ടു ഞാനതു മറന്നു പോയി... കുറേ നാളുകള്‍ക്കു ശേഷം മൊബയില്‍ സന്ദേശങ്ങളും ഇ മെയിലും ഒന്നും ഇല്ലത്ത ഒരു ദിവസം പഴയ ട്രങ്ഗു പെട്ടികള്‍ അടുക്കുംബോള്‍ എന്റെ ഡയറിയില്‍ നീന്നും ആ നീല ഇന്‍ലെന്റ്‌ താഴെ വീണു.. അടക്കാന്‍ കഴിയാത്ത ആവേശത്തോടെ ഞാനതു പൊട്ടിചു ....

അതു എന്റെ അമ്മ എഴുതിയ എഴുത്തായിരുന്നു... വെറുതെ ഒരു എഴുത്തു...എന്റെ മെട്രോ ജീവിതത്തിന്റെ വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടു...എന്നെ എഴുതാന്‍ പടിപ്പിച്ച ആ ഉരുട്ടി ഉരുട്ടി എഴുതുന്ന അതെ രീതിയില്‍..വളരെ ഭങ്ഗിയായി...

പെട്ടെന്നു അന്നു അതു തുറന്നു വായിക്കാന്‍ തോന്നത്ത എന്നെ ഞാന്‍ വെറുത്തു പോയി...എന്തായാലും..അതിനു മറുപടി വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ എഴുതി തുടങ്ങി...എന്റെ അമ്മക്കു..