Wednesday, March 23, 2011

വോട്ടിണ്റ്റ്ന്നു

ബാലറ്റ്‌ ബോക്സും സാമഗ്രികളുമായി ബിനു മാഷ്‌ സ്കൂളില്‍ എത്തിക്കാണുമോ ആവോ..ബസ്സില്‍ ഇരിക്കുമ്പോള്‍ സുമിത്ര ആലോചിച്ചു..

ഇത്തവണ നഗരത്തില്‍ നിന്ന്‌ വളരെ അകലെയുള്ള മലമ്പ്രദേശത്താണു തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടി എന്നറിഞ്ഞപോഴേ ജയനു ആധി തുടങ്ങിയതാണു..ജോലി രാജി വെച്ചോളാന്‍ വരെ ഒരു ഭര്‍ത്താവിണ്റ്റെ അധികാരത്തില്‍ പറഞ്ഞു കളഞ്ഞു പുള്ളിക്കാരന്‍..

എന്തായാലും ബിനു മാഷിണ്റ്റെ പരിചയത്തില്‍ ഒരു വീട്ടില്‍ താമസം ശരിയായിട്ടുണ്ട്‌.ലോഡ്ജൊന്നും ഇല്ലാത്ത സ്ഥലമായതിനാല്‍ മാഷും കൂടെയുള്ള സ്റ്റാഫും, സ്കൂളില്‍ തന്നെ കൂടാനുള്ള പ്ളാന്‍ ആണെന്നു തോന്നുന്നു..

ബസ്‌ ഇഴഞ്ഞിഞ്ഞ്‌ മല കയറിത്തുടങ്ങി..മലയിറങ്ങി വന്ന ഇളം കാറ്റടിച്ചപ്പോള്‍ അവള്‍ സാരിത്തലപ്പ്‌ വലിച്ച്‌ തല പുതച്ചു.. ആള്‍ തിരക്ക്‌ കുറവാണു ബസ്സില്‍..

ഏതോ ഒരു പഴയ ചലച്ചിത്ര ഗാനം പതിയെ വെച്ചിട്ടുണ്ട്‌.. ഇന്ന്‌ ജയനു ഒഴിവില്ല,അല്ലെങ്കില്‍ കാറില്‍ കൊണ്ട്‌ വിടാം എന്ന്‌ പറഞ്ഞതാണു..നിര്‍ബന്ധിക്കണ്ടാ എന്ന്‌ താനും കരുതി..ഇടക്ക്‌ തനിയെ യാത്രയും നല്ലതാണു..പഴയ കാര്യങ്ങള്‍ ഒാര്‍ക്കാനും, പുറത്തേക്കു നോക്കാനും..

അവിടെ താമസം ഒരു റിട്ടയേഡ്‌ അധ്യാപക ദമ്പതികളുടെ വീട്ടിലാണു, എങ്ങനെ യായിരിക്കും അവിടെ. ജയന്‍ ഇടക്ക്‌ വിളിക്കാം എന്ന്‌ പറഞ്ഞിട്ടുണ്ട്‌..

ഇടക്ക്‌ ഒന്ന്‌ മയങ്ങിപ്പോയി എന്ന്‌ തോന്നുന്നു, കണ്ടക്ടര്‍ തോണ്ടി വിളിച്ചപ്പോഴാണു അറിഞ്ഞത്‌..ബസ്‌ അവസാന സ്റ്റൊപ്പില്‍ നിര്‍ത്തി ഇട്ടിരിക്കുന്നു.

.ചെറിയ ഒരു ചായക്കടയുണ്ട്‌ ഒാലമേഞ്ഞതു അടുത്തു തന്നെ.. മാഷെ കാണാനില്ലല്ലൊ?..അവള്‍ ഒാര്‍ത്തു..എന്തായാലും ഒരു ചായ കുടിക്കാം അപ്പൊഴേക്കും വരുമായിരിക്കും.. മോനു അമ്മ ചോറുകോടുക്കാന്‍ പുറകെ നടക്കുകയായിരിക്കും ഇപ്പോള്‍. എന്തായലും അമ്മ ഉള്ളതിനാല്‍ ഒരു ആശ്വാസമുണ്ട്‌, ഇല്ലെങ്കില്‍ ജോലി എന്നേ കളയേണ്ടി വന്നേനെ..ചായ ഊതി കുടിക്കുമ്പോള്‍ അവള്‍ ഒാര്‍ത്തു..

എവിടുന്നാ, ആരെക്കാണാനാ..കടക്കാരന്‍ ചോദിച്ചു.
ടീച്ചറാണു, ഇലക്ഷന്‍ ഡ്യൂട്ടിക്ക്‌ പട്ടണത്തില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ അയാള്‍ പുഞ്ജിരിച്ചു..ഇവിടെ അധികം ആള്‍ക്കാരൊന്നും ഇല്ല ടീച്ചറേ, അയാള്‍ പറഞ്ഞു..കൃഷി ഒക്കെ മോശമായപ്പോള്‍ ആളുകള്‍ മലയിറങ്ങി തുടങ്ങി..എല്ലാര്‍ക്കും ഇപ്പോ,നഗരത്തിണ്റ്റെ സൌകര്യങ്ങള്‍ മതി..

അതുകേട്ട്‌ തലകുലുക്കി അവള്‍ പുറത്തെക്‌ നോക്കി..ദൂരെ നിന്ന്‌ ബിനു നടന്നു വരുന്നുണ്ട്‌.

"വരൂ മോളെ," അവര്‍ വിളിച്ചപ്പോള്‍, അവള്‍ അകത്തെക്ക്‌ കയറി..ഒാടു മേഞ്ഞ ഒരു ചെറിയ വീട്‌..നിലത്തു ചവിട്ടിയപ്പോള്‍, പഴയ പോളിച്ചു കളഞ്ഞ തണ്റ്റെ തറവാടിണ്റ്റെ തളത്തില്‍ തനിക്ക്‌ അനുഭവപ്പെടാറുള്ള ഒരു ഇളം തണുപ്പ്‌ അവള്‍ക്കു തോന്നി..

മാഗ്ഷ്‌ പുറത്തേക്ക്‌ പോയിരിക്കുന്നു, അവര്‍ ബിനുവിനോട്‌ പറഞ്ഞു.. ശരി, ഞാനെന്നാല്‍ വൈകിട്ടു വരാം, ബിനു പറഞ്ഞു..ടീച്ചര്‍ അല്‍പ്പം വിശ്രമിക്കട്ടെ..യാത്ര പറഞ്ഞ്‌ ബിനു ഇറങ്ങി.. മോള്‍ക്‌ കുടിക്കാന്‍ എന്താ വേണ്ടെ? അവര്‍ ചോദിച്ചു..അലിവുള്ള ഒരു മുഖം..സുമിത്ര കരുതി..ഒന്നും വേണ്ട അമ്മെ, അവള്‍ പറഞ്ഞു..അങ്ങനെ വിളിക്കാന്‍ അവള്‍ കു തോന്നി..

ഉള്ളിലുള്ള ഒരു മുറി തുറന്ന്‌ അവര്‍ പറഞ്ഞു, ഈ മുറി ഉപയോഗിക്കാം , എണ്റ്റെ മോണ്റ്റെ മുറിയാണു, അവനുള്ളപ്പോഴേ ഞാന്‍ കടക്കാറുള്ളു, ഒാര്‍മകള്‍ സഹിക്കാന്‍ വയ്യ മോളേ..

മൊനിപ്പോള്‍? അവള്‍ ചോദിച്ചു.. "അമേരിക്കയിലാണു, കുടുബത്തോടേ..പടിക്കാന്‍ മിടു മിടുക്കാനായിരുന്നു..എന്തു പെട്ടെന്നാണു അവന്‍ വളര്‍ന്നതു,അവര്‍ പറഞ്ഞു.അതിുനു ശേഷം ഏതോ ഒാര്‍മകളില്‍ അവര്‍ നിന്നു..

എന്താ, താന്‍ ആ കുട്ടിക്ക്‌ മുറി കാണിച്ചു കൊടുത്തോ, പെട്ടെന്നു ചൊദ്യം കേട്ട്‌ അവള്‍ തിരിഞ്ഞ്‌ നോക്കി, മാഷാണു, ഉയരം കൂടിയ ശരീരം, അഗാധമായ കണ്ണുകള്‍.

. ഞാന്‍ എല്ലാം ഒതുക്കി വെച്ചിട്ടുണ്ട്‌, ഇന്നലേ തന്നെ..ഭിത്തിയില്‍ നിറയെ ചിത്രങ്ങള്‍, മകണ്റ്റെയാകും, തീരെ കുഞ്ഞ്‌, കളിക്കുന്ന കുട്ടി, യൂണിഫോം അണിഞ്ഞതു, കോളേജ്‌ കാലം..അങ്ങനെ..

രാത്രി വാതോരാതെ രണ്ടു പേരും സംസാരിച്ചു..ഒരു മകളോടെന്നപോലെ.. അവന്‍ വലുതായി പുറത്തെക്കു പോയപ്പോള്‍ ഞാന്‍ ആദ്യം അഭിമാനത്തോടെ പറഞ്ഞു നടന്നു, എന്നാല്‍ ഇപ്പോള്‍ അവണ്റ്റെ ഒാര്‍ത്ത്‌ ഞങ്ങള്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു.

. ഇനി എണ്റ്റെ കൊച്ചു മോന്‍ വരുന്നുണ്ടു മോളെ..അവര്‍ പറഞ്ഞു..എണ്റ്റെ കണ്ണീര്‍ കണ്ടിട്ട്‌ മോന്‍ അവനെ ഇങ്ങോട്ട്‌ അയക്കാന്‍ സമ്മതിച്ചു..അവരുടെ കണ്ണുകള്‍ തിളങ്ങി.. പക്ഷേ മോളേ, അവനു ഇവിടുത്തെ അന്തരീക്ഷവും, സ്ക്കൂളും, ഞങ്ങളെയും ഇഷ്ടപ്പെടുമോ?..

വേവലാതിപ്പേട്ട്‌ അവര്‍ സ്വയം പോലെ ചോദിച്ചു..

ഉവ്വ്‌ അമ്മെ ഞാന്‍ മനസ്സില്‍ പറഞ്ഞു..ഈ സ്നേഹത്തിണ്റ്റെ മൌന്നില്‍ നഗരവും ആഡംബരവും തോറ്റുപോകട്ടെ..അവള്‍ ആശിച്ചു..

എണ്റ്റെ വോട്ട്‌ നിങ്ങളുടെ സ്നേഹത്തിനാണു,,അവള്‍ പറഞ്ഞു..

പിറ്റേന്ന്‌ മലയിറങ്ങുമ്പോള്‍, അവള്‍ ക്‌ വര്‍ഷങ്ങള്‍ക്കു ശേഷം തണ്റ്റെ അച്ഛനുമമ്മയേയും വീണ്ടും നഷ്ടപെട്ടു..