പൊടുന്നനെ നട്ടുച്ക്കു മഴ പൊട്ടിവീണു..ഒരു ബിസിനസ് മീറ്റിന്റെ അവശിഷ്ടങ്ങൾ മന്ദതാളത്തിലുള്ള ഒരു ഗസലിന്റെ അകമ്പടിയാൽ തുടച്ചു കളയാൻ ഞാൻ വ്യർത്ഥമായി ശ്രമിചു..
സിഗ്നലിൽ ഇന്ന് പതിവിലേറെ കാറുകൾ.. അലസമായി ഞാൻ പുറത്തേക്കു പാളി നോക്കി...
തൊട്ട് വലതു വശത്തെ കാറിന്റെ ജനലിൽ ഒരു കൂട നിറയെ പൂകളുമായി ഒരു കൊചു പെൺകുട്ടി..നനഞ്ഞു വിറച ആ കുട്ടിയൊട് ഹൃദയമില്ലാതെ വില പേശുകയാണു കാറുകാരൻ... ഒടുവിൽ അവൾ നിരാശയോടെ തിരിഞ്ഞു..
മഴ കനക്കുകയാണു..വൈപ്പർ ബ്ലെഡുകൾ ശക്തമായി ആടുന്നു..എന്റെ ചില്ലിനപ്പുറത്ത് അവ്യക്തമായി അവളുടെ മുഖം കാണാം.. ആവശ്യമില്ലെങ്കിലും ഒരു പൂവു ഞാൻ വാങ്ങാനുറച്ചു.. പത്തു രൂപക്കു രണ്ടു മനോഹരമായ പുഷ്പങ്ങൾ അവളെനിക്കു തന്നു..ദൈന്യം നിറഞ്ഞ ആ മുഖത്ത് ഒരു പുഞ്ജിരി വിരിച് നന്ദി പറഞ്ഞ് അവൾ ഓടി..
കാറിന്റെ ഡാഷ് ബോർഡിലിരുന്ന് ആ പൂക്കൾ എന്നെ ഉറ്റു നോക്കി..ഉതിരാൻ വെമ്പുന്ന കണ്ണിർക്കണം പോലെ മഴത്തുള്ളികൾ തിളങ്ങി..അവക്ക് ഒരു പാട് പറയാനുണ്ടെന്ന് എനിക്കറിയാം..അനാഥത്ത്വം,പീഡനങ്ങൾ, വിശപ്പ്.,തിരസ്കാരം.. എന്റെ കടന്നു പോയ സുഖകറമായ ബാല്യത്തെ നോക്കി ഒരു പാട് മഴത്തുള്ളികൾ ചിരിക്കുന്നുണ്ടെന്ന് എനിക്കു തോന്നി..
വിങ്ങുന്ന എന്റെ മനസ്സ് കാറിൽ നിന്ന് പുറത്തെക്കു ചാടി മഴ നനഞ്ഞു..കണ്ണിരിന്റെ ചൂടുള്ള ആ മഴ...പൂക്കളുമായി വന്ന പെൺകുട്ടി എന്റെ മനസ്സിലേക്കു വിതറിയ മഴ...
Thursday, August 27, 2009
Thursday, August 13, 2009
ഒഴുകും പുഴ പോലെ..(പൗലോ കെ യ്‌ലൊക്ക് സമർപ്പണം)
രണ്ടാഴ്ച മുൻപാണു "ലൈക് ദ ഫ്ലോയിങ്ങ് റിവർ" എന്ന കൃതി വായിച്ചതു..വളരെ ലളിതമായ ഭാഷ, ജീവിതത്തിന്റെ പാർശ്വങ്ങളിൽ അവഗണിക്കപ്പെട്ടു പോകുന്ന കുറെ കാര്യങ്ങൾ എഴുത്തുകാരൻ നമ്മോട് സം സാരിക്കുന്നു..
വായിച്ചു കഴിഞ്ഞപ്പൊൾ ഒരു പുഴയുടെ തീരത്ത് ചിലവഴിച്ച കുറെ സമയം മനസ്സിൽ തെളിഞ്ഞുവന്നു.. ഒന്നര വയസ്സു മുതൽ സ്കൂളിൽ ചെരാറാകുന്ന വരെ ഞാൻ എന്റെ അഛന്റെ തറവാട്ടിലായിരുന്നു, അമ്മ ജോലിക്കാരിയായിരുന്നതു കൊണ്ട്..മുത്തഛന്റെയും, അമ്മൂമ്മെടെം തണലിൽ, മൂവാറ്റുപുഴയുടെ തീരത്ത് വളരെ ശാന്തമായ ഒരു ഗ്രാമം..
ജീവിതം അവിടെ ആകാശവാണിയുടെ സുഭാഷിതത്തിൽ തുടങ്ങി, വയലും വീടും, കൃഷിപാഠത്തിലൂടെ,ചലച്ചിത്ര ഗാനങ്ങൾ കേട്ടു കൊണ്ട് പുരോഗമിക്കുകയും, ഉച്ചക്ക് വാർത്തകൾ കേട്ടുകൊണ്ട് ഊണുകഴിക്കുകയും, പിന്നിട് സായാഹ്നങ്ങളിൽ നാടകം കേട്ടുകോണ്ട് വികാരം കൊള്ളുകയും, അവസാനം, നല്ല നല്ല ഗാനങ്ങൾ കേട്ടു കൊണ്ടു ഉറങ്ങുകയും ചെയ്തു..
ദൃശ്യങ്ങളുടെ ധാരാളിത്തം മലിനപ്പെടുത്താത്ത ആ കാലത്ത്, അമ്മൂമ്മയുടെ ഒക്കത്തിരുന്നും, വിരലു പിടിച്ചു നടന്നും, പുഴ കണ്ട് എങ്ങോട്ടാണു ഇത് ഒഴുകിപ്പോകുന്നതെന്നാശ്ചര്യപ്പെട്ടും, ഞാൻ പതിയെ വളർന്നു..കർഷകനായ മുത്തഛൻ ഓല മെടയുന്നതും, അതു പാകമാകാൻ പുഴയിൽ കെട്ടിയിറക്കുന്നതും ഒക്കെ മനസ്സിൽ ഇന്നും നിറയുന്നു..
അക്കരെ കടക്കനുള്ള തോണിയാത്രയിൽ, പലപ്പോഴും, അമ്മൂമ്മയുടേ മടിത്തട്ടിന്റെ സുരക്ഷിതത്വത്തിലായിരിക്കും..തോണിക്കാരന്റെ ചലനങ്ങളേ ഉറ്റു നോക്കിക്കൊണ്ട്..
വീടിന്റെ മുന്നിലെ ഇടവഴിയിലൂടെ, പഴയ ഓലക്കുടയും, ചൂടി പോകുന്ന, വയസ്സൻ പോറ്റിയുടെ (കുടുമയുള്ള) കുടവയർ കാണാൻ അമ്മൂമ്മയുടെ പുറകിൽ നിന്നും ളിഞ്ഞു നോക്കുന്ന ഒരു 3 വയസ്സുകാരൻ.. എല്ലാം മാഞ്ഞു കൊണ്ടിരിക്കുന്ന പഴയ ചിത്രങ്ങൾ..
പൂട്ടി വെച്ച ഓർമകളുടെ അറകൾ തുറക്കുന്ന കള്ളത്താക്കോലാണു, നല്ല പുസ്തകങ്ങൾ..
പൗലോ ഒരു ഇടത്തരം എഴുത്തുകാരനണെന്നു നമ്മുടെ സേതു പ്രസ്താവിച്ചതു വായിച്ചപ്പോൾ, എന്തൊ, ലളിതമായി മനുഷ്യനു വായിച്ചാൽ മനസ്സിലാകുന്ന തരതിൽ എഴുതുന്നവരെ എന്തുകൊണ്ടു "വലിയ എഴുത്റ്റുകാർക്കു" ഇഷ്ടപ്പെടുന്നില്ല എന്നു തോന്നിപ്പോയി.
എന്തായാലും, കെ യ്‌ലോക്ക് എന്റെ അഭിവാദ്യങ്ങൾ

Thursday, July 23, 2009
ഘടികാരകൻ..
നഗരത്തിലെ തിരക്കു പിടിച്ച ആ തെരുവിലൂടെ അലസമായി ഒഴുകുമ്പോൾ പലവട്ടം പഴയതും,തിളങ്ങുന്നതുമായ ഘടികാരങ്ങൾ തൂക്കിയിട്ട ആ കൊച്ചു കടയും, അതിലെ ജാലകത്തിലൂടെ അതിന്റെ ഉടമയെയും ഞാൻ പാളിനോക്കിയിട്ടുണ്ട്..
പല സമയങ്ങൾ അടുക്കി വച്ച ആ മുറിയിലെ കാവൽക്കാരൻ ഏതു സമയത്താണു, കാലങ്ങളിലാണു ജീവിക്കുന്നത് എന്നോർത്ത് അസ്വസ്ഥനായിട്ടുണ്ട്..
ഒന്ന് രണ്ട് തവണ ചില ചില്ലറ തകരാറുകൾ റിപ്പയർ ചെയ്യാൻ എന്റെ പഴയ വാച്ചുമായി ഞാനാ കടയിൽ കയറിയിട്ടുണ്ട്..വ്യത്യസ്ത സമയങ്ങൾ തൂക്കിയിട്ട ആ മുറിയിൽ...
കുറ്റിത്താടി, ശാന്തവും, അഗാധവുമായ കണ്ണുകൾ..അതെ കണ്ണുകൾ...അവയാണു എന്നെ ആ സമയ സൂക്ഷിപ്പുകാരനിലേക്കു ആകർഷിച്ചതു..കൃഷ്ണമണികൾ.. അതെ, അതിനകത്ത് പിന്നിലേക്കോടുന്ന രണ്ട് കൊച്ചു ഘടികാരങ്ങൾ...
എന്റെ മൂന്നാമത്തെ സന്ദർശനത്തിൽ അയാൾ എന്നൊടു സം സാരിച്ചു..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ.. ഇതിലെ കടന്നു പോകുന്ന ഏതൊരുവനെയും പോലെ ജീവിതം തകർത്താഘോഷിച്ച ഭൂതകാലം..പിതാവിന്റെ ധനത്തിന്റെ പിൻബലത്തിൽ ഓരോ ദിവസവും മുങ്ങിനിവരുമ്പൊൾ അടുത്ത ദിവസത്തിന്റെ ഉല്ലാസങ്ങളിലേക്ക് കണ്ണും മനസ്സും തുറന്നിരുന്ന കാലം.. ഒടുവിൽ പിതാവിന്റെ ശാപം പോലെ കാലത്തിനു മുൻപിൽ ഓടിയവനു, കാലത്തിന്റെ വിവിധ സമയങ്ങളുടെ തടവറയിലെ സൂക്ഷിപ്പു കാരൻ ആവാനുള്ള നിയോഗം..
മന്ത്രിക്കുന്ന സ്വരത്തിൽ അയാൾ പറഞ്ഞു..ഞാൻ എന്റെ ഭൂതകാലത്തെ തീവ്രമായി ആഗ്രഹിക്കുന്നു സുഹൃത്തെ... എന്റെ കണ്ണിലെ ഘടികാരങ്ങൾ തീവ്രമായ എന്റെ മനസ്സിന്റെ പ്രതിഫലനമാണു..
ഞാനോർത്തു..അതെ..നമുക്കു തിരക്കാണു വളരാൻ..വളർന്നാലോ, നഷ്ടമായ ബാല്യ്ത്തെ കുറിച്ചുള്ള തീവ്രവേദന..പണമുണ്ടാക്കാൻ ആരോഗ്യം കളഞ്ഞ്, പിന്നെ സംമ്പാദിച്ചതൊക്കെയും ആരോഗ്യം വീണ്ടെടുക്കാൻ ചിലവാക്കും..നമ്മൾ ഭാവിയെക്കുറിച്ച് ധ്യാനിച്ച് ധ്യാനിച്ച്, ഇന്നിനെ മറക്കുന്നു, അങ്ങനെ ഇന്നിലും, നാളെയും ജീവിക്കാതെ, ഒരിക്കലും മരിക്കില്ലെന്നു കരുതി അവസാനം ഒരു കാലത്തിലും ജീവിച്ച തോന്നലില്ലാതെ മരിച്ചു മണ്ണടിയുന്നു..
എവിടെയോ വായിച്ചൊരു സെൻ സൂക്തം..ഇതു പറഞ്ഞത് ഘടികാര സൂക്ഷിപ്പുകാരനു വെണ്ടിയോ അതൊ എനിക്കു വേണ്ടിയോ??...
പിന്നൊട്ട് ഓടുന്ന സമയ സൂചിക വിട്ട്, വ്യത്യസ്ത കാലങ്ങളുടെ ചുവരുകൾ വിട്ടു ഞാൻ ആൾക്കൂട്ടത്തിൽ അലിഞ്ഞിറങ്ങി...

Wednesday, July 1, 2009
ദ കൈറ്റ് റണ്ണറും ലോഹിതദാസും..
ഇന്നലെ അവിചാരിതമായി ഖാലിദ് ഹൊസ്സിനിയുടെ വിശ്രുതമായ " പട്ടം പറത്തലുകാരൻ" എന്ന നോവലിന്റെ സിനിമാവിഷ്കാരം കാണാനിടയായി..
മനസ്സിൽ തട്ടുന്ന ഒരു സിനിമാനുഭവമായിരുന്നു അത്.. സോവിയറ്റ് അധിനിവേശത്തിനു മുൻപ് കാബൂളിലെ ഒരു ധനികനായ വ്യാപാരിയുടെ മകനും, അവരുടെ വേലക്കാരന്റെ മകനും തമ്മിലുള്ള അഗാധ സൗഹൃദവും, അവിടത്തെ വലിയ വിശേഷമായ് പട്ടം പറത്തൽ മൽസരത്തിൽ തന്റെ ചങ്ങാതിയുടെ സഹായം കൊണ്ട് ജയിക്കുന്ന അമീർ..അപ്പോഴെ അവനു കഥകളൊട് വലിയ താൽപര്യമായിരുന്നു..തന്റെ യജമാന പുത്രന്റെ കഥകൾ കേൾക്കാൻ പാവം അവന്റെ ആശ്രിതന്റെ മകനും..
പിന്നിട് അമീർ എന്തൊ അസൂയ നിമിത്തം തന്റെ പ്രിയ ചങ്ങാതിയെ കള്ളനാക്കി വീട്ടിൽ നിന്നു പുറത്താക്കുന്നു..അവന്റെ കുഞ്ഞുമനസ്സ് പക്ഷെ അതിനു ശേഷം പശ്ചാത്തപിക്കുന്നെങ്കിലും, സമയം വൈകിപ്പോയിരുന്നു..സോവിയറ്റ് പട ഇരമ്പിക്കയിറിയപ്പോൾ അവർക്കു എല്ലാം വിട്ടേറിഞ്ഞു പലായനം ചെയ്യേണ്ടിവന്നു..പാക്കിസ്ഥനിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും..
കയ്യേറിയ രാജ്യത്തിലെ സ്ത്രീകളൊട് സോവിയറ്റ് പട്ടാളക്കാരുടെ സമീപനം, അതിർത്തി കടത്തിവിടാൻ പണം വാങ്ങുന്ന പട്ടാളം, അങ്ങനെ ഒരു രാജ്യം തകരുന്ന ചിത്രം വളരെ ഹ്രസ്വമായി കാണിക്കുന്നുണ്ട്.. പിന്നിട് ബിരുദത്തിനു ശേഷം അമീർ ഒരു എഴുത്തുകാരനായി മാറുന്നു..അവന്റെ പ്രിയ അബ്ബാജാന്റെ എതിർപ്പുകൾ അവഗണിച്ചും..ഇതിനിടക്ക് ഒരു റിട്ടയെർഡ് കേണലിന്റെ സാഹിത്യ പ്രേമിയായ മകളൊടുള്ള അനുരാഗവും, താൻ ഒരു അഫ്ഗാനിയിൽ അനുരക്തയായി ഒരു മാസം ഒരുമിച്ചു താമസിച്ച വിവരം ഏറ്റു പറയുന്ന പുരോഗമന വാദിയായ അവന്റെ കാമുകിയെയും നമുക്ക് കാണാം..അവരുടെ വിവാഹ ശേഷം അവന്റെ പിതാവിന്റെ മരണം..അതറിഞ്ഞു അവന്റെ പഴയ വേലക്കാരൻ അവന്റെ വീട്ടിലേക്കെത്തുന്നു..തന്റെ ചങ്ങാതി ഹസ്സന്റെ ദാരുണ മരണം, അവന്റെ അച്ഛനിൽ നിന്നറിഞ്ഞ അമീർ ദുഃഖാർത്തനാവുന്നു..ചങ്ങാതിയുടെ ഏക മകൻ അഫ്ഗാനിൽ ഉണ്ടെന്നറിഞ്ഞ അമീർ താലിബാൻ നിയന്ത്രണ അഫ്ഗാനിലേക്കു അവന്റെ രക്ഷിക്കാൻ പുറപ്പെടൂന്നു..തിരിച്ചു വരുമെന്നു ഉറപ്പില്ലാതെ.. ഒടുവിൽ നിരവധി പ്രതിബന്ധങ്ങളെ മറികടന്ന് താലിബാന്റെ കുട്ടികളുടെ ക്യാമ്പിൽ നിന്നു അവനെ രക്ഷിച്ച് അമെരിക്കയിൽ എത്തിക്കുന്നു..അതിനിടയിൽ താലിബാന്റെ കുട്ടികളൊടുള്ള ക്രൂരതകളും, കാടത്തവും, നമുക്ക് കാണാം..എന്തു പേരിട്ടാലും, അധിനിവേശം അതിന്റെ ദംഷ്ട്രകൾ വിടർത്തുന്ന ചിത്രം വിർങ്ങലിപ്പിക്കുന്ന ഒരനുഭവമാണു..
ഒടുവിൽ തന്റെ പ്രിയ ചങ്ങാതിയുടെ മകനെ പട്ടം പറത്താൻ സഹായിക്കുന്ന ഃഋദയ സ്പർശിയായ് രംഗത്തൊടെ ചിത്രം അവസാനിക്കുന്നു..
ഈ ചിത്രം കണ്ടു തീർന്നപ്പോൾ ഞാൻ നമ്മുടെ പ്രതിഭാശാലിയായ തിരക്കഥകൃത്തു ലോഹിതദാസിനെ ഓർത്തു പോയി..പ്രത്യേകിച്ച് തനിയാവർത്തനം എന്ന ആദ്യ സിനിമയിലെ മമ്മുട്ടിയുടെ അധ്യപകൻ കുട്ടികളോറ്റ് ജീവിതവും പട്ടവും തമ്മിലുള്ള സാമ്യത്തെ പറ്റി പറയുന്ന രംഗം..
ജീവിത ഗന്ധിയായ ഒരു പിടി സിനിമകൾ സമ്മാനിച്ച് പെട്ടെന്നു കടന്നു പോയ ആ വലിയ മനുഷ്യ സ്നേഹിക്ക്, ഭാഷാ സ്നേഹിക്ക് കണ്ണീരിൽ ചാലിച്ച ഒരു പിടി അക്ഷരപ്പൂക്കൾ..

Monday, June 22, 2009
അപരിചിതരുടെ ദുഃഖങ്ങൾ..
കുറച്ച് ദിവസങ്ങളായി നിർബന്ധിത ഏകാന്ത വാസത്തിലാണു.. നഗരത്തിന്റെ ഓളങ്ങളിൽ പൊങ്ങുതടി പോലെ അങ്ങനെ പൊങ്ങിത്താണു...പതിയെ...
കാത്ത് കാത്തിരുന്ന മഴ ഇന്നലെയാണു പാദസരം കിലുക്കി ഓടി വന്ന പെൺകുട്ടിയെപ്പോലെ കിലുങ്ങി കുണുങ്ങി വന്നത്..
പതിയെ ഒരു ഈവനിംഗ് കറക്കത്തിനിറങ്ങിയ ഞാൻ സ്വാതന്ത്ര്യം ആഘോഷിക്കൻ ഒരു ബിയറിന്റെ അകമ്പടി ആകാം എന്നു പെട്ടെന്നു തീരുമാനത്തിലെത്തി...
ഒരു കവിൾ മൊത്തി ഞാൻ എന്റെ ചിന്തകളിലേക്കു ഊർന്നിറങ്ങി...അരണ്ട വെളിച്ചത്തിൽ ഒറ്റക്കു ഇരുന്നാൽ ആരും ഒരു ചിന്തകനായിപ്പോകും എന്നു തോന്നിപ്പോയി..(ഒരു കവിൾ മദ്യവും..)
ഇടക്കു ബെയററും, അടുത്ത ടേബിളിലിരുന്ന ആജാനബാഹുവായ മനുഷ്യനും തമ്മിൽ എന്തൊ പറഞ്ഞു ചിരിച്ചതു ഞാൻ പാളിനോക്കി... പെട്ടെന്നാ ആ "വലിയ" മനുഷ്യൻ എണീറ്റു വന്നു കൈ തന്നു..വളരെ ഹാർദ്ദമായി തന്നെ..
നേരെ കയറിയിർന്നു നല്ല വടിവൊത്ത ഇംഗ്ലീഷിൽ സം സാരം തുടങ്ങി...എയർഫോഴ്സ് ഫൈറ്റർ പെയിലറ്റ് ആണു സഖാവ്..സാമാന്യം നല്ല ലഹരിയിലാണു ആശാൻ..
അടുത്തുളള എയർപ്പോർട്ടിൽ വന്നപ്പോൾ സ്വാതന്ത്ര്യം ആഘോഷിക്കാൻ ഇറങ്ങിയതാണു മൂപ്പർ.. "ഇതെന്റെ മകനുള്ള ഒരു ഷർട്ട് ആണു"...
വെരി നൈസ്..അവനും അമ്മയും എവിടെ ആണു?..
അവൻ സിക്കിമിൽ അവന്റെ ഗ്രാന്റ്മായുടെ അടുത്താണു.. അവന്റെ അമ്മ, എന്നെ ഒറ്റക്കാക്കിയിട്ടു നേരത്തെ ദൈവത്തിന്റെ അടുത്തെക്ക് പോയി..".
അപ്പൊഴെക്കും ആ തികച്ചും അപരിചിതനായ ആ മനുഷ്യന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... ഭാര്യയും ഒരു പെയിലറ്റ് ആയിരുന്നെന്നും, ഒരു അപകടത്തിലാണു മരിച്ചതെന്നും,അയാൾ പറഞ്ഞു... "എന്തിനാണു ഞാൻ താങ്കളൊട് ഇതെല്ലാം കൺഫെസ്സ് ചെയ്യുന്നത്? അയാൾ ഇടക്കു സ്വയം ചോദിക്കുന്നണ്ടായിരുന്നു..
പിന്നെ പറഞ്ഞു..ഇനിയൊരിക്കലും കണ്ടുമുട്ടാത്ത ഒരാളുടെ മുന്നിൽ കരയാൻ ഒരു ഫൈറ്റർ ആയ അയാൾക്ക് വിഷമം ഇല്ലെന്ന്...
പേരു പോലും പരസ്പരം ചോദിക്കാതെ ഞങ്ങൾ പിരിഞ്ഞു..അയാളെ ഒന്നു തൊളിൽ കയ്യമർത്തി എന്റെ വിഷമം അറിയിക്കാനെ കഴിഞ്ഞുള്ളു..
ചാറ്റൽ മഴ വകവെക്കാതെ നഗരത്തിരക്കിൽ അലിഞ്ഞ അയാളെ ഇനിയും കണ്ടാൽ അറിയുമോ? അല്ലെങ്കിൽ എന്തിനറിയണം..
ആൾക്കൂട്ടത്തിലെ ഒരു അപരിചിതൻ അല്ലേ ഞാനും നിങ്ങളും...???

Tuesday, May 5, 2009
ഗീതാ തീയ്യേറ്റേഴ്സ്..
കഴിഞ്ഞ ദിവസം ഇവിടത്തെ ഒരു ആധുനിക മൾട്ടിപ്ലക്സിന്റെ ശീതളിമയിൽ " ഹരിഹർ നഗർ 2 " കാണാൻ ഇരുന്നപ്പോൾ, ടിക്കറ്റിന്റെ വില ഓർത്താണോ എന്തോ, മനസ്സു പെട്ടെന്ന് കുറച്ചു വർഷം പിന്നിലേക്കോടിപ്പോയി..
ഇന്നത്തെ പോലെ ചാനലുകൾ തുടരൻ സിനിമകൾ പ്രസവിക്കാത്ത കാലം..
"നാളെ മുതൽ, നിങ്ങളുടെ പ്രിയപ്പെട്ട ഗീതാ തീയ്യെറ്റെഴ്സിൽ പ്രദർശനം ആരൊഭിക്കുന്നു "തിങ്കളാഴ്ച നല്ല ദിവസം"..എന്നിങ്ങനെ ഉറക്കെയുർക്കെ പ്രഖ്യാപിച്ചു കൊണ്ടു പോകുന്ന വണ്ടിയിൽ നിന്ന് പാറിപറക്കുന്ന നോട്ടീസ് വാങ്ങാൻ റോഡിലേക്ക് എത്ര തവണ ഒാടിയിരിക്കുന്നു!... വില കുറഞ്ഞ മഞ്ഞ ക്കടലാസിൽ "വികാര നിർഭരമായ കുടുംബ കഥ എന്നു തുടങ്ങി "ശേഷം വെള്ളിത്തിരയിൽ" എന്ന സ്ഥിരം ഫോർമാറ്റിൽ അവസാനിക്കുന്ന നോട്ടീസ് വായിച്ച് താരങ്ങളെ സ്വപ്നം കണ്ടിരിക്കുന്നു!..
അന്നൊക്കെ ദൂരെ ജോലി ചെയ്തിരുന്ന അഛൻ ആഴ്ചാവസാനം വരുമ്പൊൾ നല്ല സിനിമ തീയെറ്ററിൽ വരണെ എന്ന് പ്രാർത്ഥിക്കുമായിരുന്നു,, കാരണം സിനിമ മാത്രമല്ല, അതു കാണാൻ ഉള്ള യാത്രയും രസമാണു, വീട്ടിൽ നിന്നു 2 കിലോമീറ്ററോളം അകലെയാണു ടാക്കീസ്..വലിയ പാടശേഖരങ്ങളെ മുറിച്ച് പോകുന്ന റോഡിലൂടെ അഛനും അമ്മയും ഞങ്ങളും, വർത്തമാമൊക്കെ പറഞ്ഞ് കാഴ്ചകളോക്കെ കണ്ട് പതുക്കെ നടക്കും..
ഓല മെടഞ്ഞ മേൽക്കൂരയുള്ള പാവം ഒരു ടാക്കീസ്, പലക ബെഞ്ജുകൾ, ഫാസ്റ്റ് ക്ലാസ് ടിക്കറ്റിനു 5 രൂപയോ മറ്റോ ആണു ചാർജ്.. ഇടവേളകളിലെ ഒരു പാക്കറ്റ് കപ്പലണ്ടി മുട്ടായിയോ, നല്ല ചൂടുള്ള വറുത്ത കടലയോ... അതിനോക്കെ എന്തൊരു രുചിയായിരുന്നു, എന്തൊരു കൊതിയായിരുന്നു!..
ഫ സ്റ്റ് ഷോ കഴിഞ്ഞാൽ രാക്കാറ്റേറ്റ്, ആകാശത്തെയും, നക്ഷത്രങ്ങളെയും നോക്കി നോക്കി തിരിച്ചു നടത്തം..പാടത്തിന്റെ നടുക്കുള്ള കാളവണ്ടിക്കാരൻ വറീതേട്ടന്റെ വീട്ടിൽ മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിന്റെ വെട്ടത്തിൽ കാളക്കൂറ്റന്മാർ അയ വെട്ടുന്നതു അവ്യക്തമായി കാണാം...
ആവേശം കൊള്ളിച്ച, കരയിച്ച, കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച എത്രയെത്ര സിനിമകൾ.."രാജാവിന്റെ മകൻ, ചിത്രം, നായർസാബ്, അമരം, ഇൻസ്പെക്ടർ ബൽറാം, ആര്യൻ, മയൂരി, ചിദംബരം, അനന്തരം, അങ്ങനെ അങ്ങനെ..
ഹിസ് ഹൈനസ് അബ്ദുള്ള കാണാൻ പോയപ്പോൾ, നിറഞ്ഞു കവിഞ്ഞ തീയെറ്ററിന്റെ ഓല വാതിലുകൾ കാറ്റ് കയറാൻ തുറന്നിട്ടിരുന്നു!...
ആരവങ്ങൾ ഒടുങ്ങിയിരിക്കുന്നു...അന്നത്തെ ടാക്കിസിന്റെ സ്ഥലത്തു ഇന്നെ ഏതോ കെട്ടിടം..പാടശേഖരങ്ങൾ മുഴുവനും, വീടുകളോ, പ്ലോട്ടുകളോ...
പക്ഷെ ഓർമകളിൽ ഇരമ്പങ്ങൾ ജീവനോടെ.. അതേ മനോഹാരിതയോടെ, ആകാംക്ഷയോടെ ജീവിക്കുന്നു.. ഇനിയാക്കാലമൊന്നും തിരിച്ചു വരില്ലെന്നറിയുന്നതിനാൽ, മനസ്സോടു ചേർത്തു താലോലിക്കുന്നു..
വെള്ളിത്തിരയിൽ ജീവിച്ചു മരിച്ച ഒരു പാട് കഥാ പാത്രങ്ങളോടൊപ്പം...

Saturday, May 2, 2009
കൂടിയാട്ടം..
പൂനെ കഥകളിവേദി അവതരിപ്പിച്ച ശ്രീമതി മാർഗി സതീദേവിയുടെ ഒരു കൂടിയാട്ടം പെർഫോമൻസ് കാണാൻ എനിക്ക് ഒരു അവസരം കിട്ടി,
കഴിഞ്ഞ ദിവസം. ഇവിടെ വച്ച് പരിചയപ്പെട്ട റിട്ട.കേണൽ നായർ അങ്കിളിന്റെ കലാസ്വാദന താൽപര്യം ആണു വേദിയുടെ നിലനിൽപ്പു തന്നെ.. മൂപ്പർ ആണു നഷ്ടം സഹിച്ചും ഈ പ്രസ്ഥാനം ഓടിക്കുന്നതു..
പറഞ്ഞുവന്നത് കൂടിയാട്ടത്തെ കുറിച്ചാണല്ലോ, രണ്ട് ഭാഗങ്ങളായിട്ടായിരുന്നു അത്, ആദ്യഭാഗം, ഉദ്യന വർണ്ണന. രണ്ടാം ഭാഗം " സീതായനം"
കൂടി ആടുന്നതാണു കൂടിയാട്ടം എന്നും, സൊളോ പെർഫോമൻസിനെ നങ്ങ്യാർ കൂത്ത് എന്നും പറയും എന്നു ഞാൻ മനസ്സിലാക്കി..
ആദ്യ ഭാഗം, വസന്തസേന രാജകുമാരി തോഴിയോടൊപ്പം തന്റെ കാമുകനെ പ്രതീക്ഷിച്ച് ഉദ്യനത്തിലിരിക്കുമ്പോൾ വസന്തം ഭംഗി വാരി വിതറിയ ഉദ്യാനം വർണ്ണിക്കുന്നതാണു.. അത് കണ്ടപ്പോൾ, എന്തുകോണ്ടാണു ക്ഷേത്രകലകൾ അന്യം നിന്നു പോകുന്ന സ്ഥിതി വന്നതു എന്നു എനിക്ക് മനസ്സിലായതു, വളരെ ക്ലിഷ്ടമായ മുദ്രകൾ, സംസ്കൃത ശ്ലോകങ്ങൾ! ശരിക്കും കഥയറിയാതെ ആട്ടം കാണുന്ന അവസ്ഥ എന്താണെന്നു അപ്പോഴാണു മനസ്സിലായത്!..പക്ഷെ വേഷ ഭംഗിയും, അതി മനോഹരമായ ചലനങ്ങളും എന്നെ പിടിച്ചിരുത്തി!..
അടുത്തതു മാർഗി സതി തന്നെ രചിച്ച് സംവിധാനം ചെയത സീതായനം! അശോകവനിയിൽ ബന്ധിതയായി സീതാദേവി, അഴകിയ രാവണന്റെ വരവ്, ഭക്തോത്തമനായ വായു പുത്രൻ ഹനുമാന്റെ അടയാള മോതിരവും കൊണ്ടുള്ള പ്രണാമം! ഒരു നിമിഷാർദ്ധം കോണ്ട് മൂന്നു കഥാപാത്രങ്ങളായി പകർന്നാട്ടം നടത്തുന്ന അഭിനയ കലയുടെ അസാധ്യമായ രാസവിദ്യ കണ്ടിട്ട് ഞാൻ തരിച്ചിരുന്നു പോയി!
ശോകാർത്തയായ ജനകപുത്രിയെ കണ്ടപ്പോൾ, സീത അനുഭവിച്ച യാതനകളിലൂടെ എന്റെ മനസ്സ് ഒന്നു സഞ്ജരിച്ചു പോയി! എന്തെല്ലാം യാതനകൾ, ഒടുവിൽ രാമന്റെ ക്രൂരമായ തിരസ്കാരവും! ശരിക്കും സീതയുടെ സ്നേഹത്തിനു അർഹനായിരുന്നോ രാമൻ??ഒരിക്കലുമല്ല എന്നാണു എനിക്കു തോന്നിയതു! പുരുഷന്റെ ദുരഭിമാനത്തിന്റെ പ്രതീകമായിരുന്നു രാമൻ! ഒരു പക്ഷേ ത്രേതായുഗത്തിലെ ഏറ്റവും വലിയ ഹിപ്പോക്രാറ്റ്!
ഭാഷയുടെ പരിമിതികൾ മറികടന്നു കൊണ്ട്, മുദ്രകളുടെ സാങ്കേതികൾ അറിയാത്ത ഒരു സാധാരണക്കാരനായ എന്നിലേക്കു സീതയുടെ മനസ്സു പകർന്നു തന്ന ആ വലിയ കലാകാരിക്കു ഹൃദയം നിറഞ്ഞ പ്രണാമം...

Subscribe to:
Posts (Atom)