പതറിയ നോട്ടത്തൊടെ ഒതുങ്ങിയിരുന്ന ആ മനുഷ്യനെ ഞാൻ ശ്രദ്ധിച്ചു...
പിന്നിട്ട യാതനകൾ മുഖത്തു നിന്നു വായിക്കാം..സാധാരണ കോട്ടൺ തുണിയുടെ മുണ്ടും, തൂവെള്ള ഷർട്ടും..കാലിൽ വില കുറഞ്ഞ ഹവായ് ചപ്പൽ...
ഒരു യാത്രാ മദ്ധ്യെ ആയിർന്നു ഞാൻ..ബാംഗ്ലൂർ എയർപ്പോർട്ടിൽ വന്നിറങ്ങി പൂനെക്കുള്ള വിമാനത്തിൽ കയറാനുള്ള ഇടവേള..
എന്നെ നോക്കി അയാൾ സൗമ്യമായി ചോദിച്ചു..
"മോൻ എവിടെക്കാ..
പൂനെക്കാണെന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു..ആശ്വാസമായി..ഞാൻ അൽപ്പം പരിഭ്രമിച്ചിരിക്ക്യാരുന്നു..ഞാനും അങ്ങോട്ടാണു..
വാസുദേവൻ എന്ന ആ റിട്ടയേർഡ് അദ്ധ്യാപകൻ മകനെ കാണാൻ പുറപ്പെട്ടതാണു..പാലക്കാട് നിന്നും..ആദ്യത്തെ വിമാന യാത്ര..മകൻ അവിടെ ഒരു കമ്പനിയിൽ ആണു ജോലി..
എന്നാലും ഇവിടെ കുറച്ചു കടുപ്പം തന്നെ..അയാൾ പറഞ്ഞു..
എന്തേ?
"അല്ല, ഒരു കുപ്പി വെള്ളത്തിനു അറുപതു രൂപ"..കണ്ണിൽ അവിശ്വാസത്തെക്കാളേറെ ഭയമാണു ഞാൻ കണ്ടതു..
അതെ..പുതു തലമുറക്കിതു വെറും ഒന്നര ഡോളർ മാത്രം..ഞാൻ ഒാർത്തു..
എല്ലാം വിൽപ്പനക്കാണു മാഷെ ഇപ്പൊൾ..എല്ലാം...
ഒരു വലിയ കമ്പോളത്തിലെ വിൽപ്പന ചരക്കുകളാണു നമ്മളുൾപ്പടെ..എല്ലാം..
മാഷ് വിഷമത്തോടെ ചിരിച്ചു..
പിന്നിട്ട തലമുറയിലെ ആ ചിരിയെ ഞാൻ ഭദ്രമായി മകന്റെ കയ്യിൽ ഏൽപ്പിച്ചു..യാത്ര പറഞ്ഞു..
പക്ഷേ ആ കണ്ണുകളിലെ ഭയം എന്നെ പിൻ തുടരുന്ന പോലെ..
Thursday, September 16, 2010
Subscribe to:
Posts (Atom)