Thursday, February 19, 2009

വിരിയാൻ വിസമ്മതിച്ച പൂവ്‌( ഫെബ്രുവരി പതിനാലിനൊരടിക്കുറിപ്പ്‌)...

ചാനലുകൾ വലന്റൈൻ ദിന ഡെഡിക്കേഷനുകൾ ഛർദ്ദിക്കാൻ തുടങ്ങുന്നതിനു മുൻപൊരു കാലം..

ഇടവഴിയിലെ വേലിത്തലപ്പുകൾക്കു മുകളിലൂടെ എന്നെ നോക്കി പുഞ്ജിരിക്കുന്ന റോസാപ്പൂവിനെ ഞാൻ മനസ്സുകൊണ്ട്‌ പൊട്ടിച്ചെടുത്ത്‌ അവൾക്കു സമ്മാനിച്ചിരുന്നു..

പ്രണയം ഇടക്കു സൂര്യകാന്തിയെപ്പോലെ തുടുത്തും പിന്നെ മുല്ലപ്പൂവിനെപ്പോലെ ചിരിച്ചും, പിന്നെ റോസാപ്പൂപോലെ ചുവന്നും, പിന്നെപിന്നെ പാലപ്പൂവിന്റെ സുഗന്ധമായും ഞങ്ങൾക്കിടയിൽ മൗനമായി ഒഴുകിപ്പരന്നു...

കാലമോകാലക്കേടോ, ആ പ്രണയത്തിനു വിധിച്ചതു വിരഹമായിരുന്നു.. ഒടുവിലൊടുവിൽ ഓർമകളിൽ നിന്നും പടിയിറങ്ങിപ്പൊയ വിരഹം..

ഒരു തരത്തിൽ ഓർമകളെ കൊണ്ടുനടക്കുന്നതൊരു ഭാരമാണു..ഓർമകൾ ആർക്കെങ്കിലും കൈമാറാൻ കഴിഞ്ഞിരുന്നെങ്കിൽ..മനസ്സിന്റെ ഉള്ളറകൾ ശൂന്യമാകുന്നതാണു സുഖം..കനമില്ലാതെ അപ്പൂപ്പൻ താടിപോലെ...

പിന്നീട്‌ വർഷങ്ങൾക്കു ശേഷം ഒരു സുഖമുള്ള പിൻ വിളിപോലെ ഒരാൾ..

വിരിയാൻ വിസമ്മതിച്ച മനസ്സിലെ പ്രണയപുഷ്പങ്ങൾ തനിയെ വിരിഞ്ഞു..

അതെ..ഇപ്പോൾ ആ പ്രണയത്തിന്റെ സുഖത്തിലും നൊമ്പരത്തിലുമാണു...

ഇപ്പോൾ ഭുതവും ഭാവിയുമില്ലാതെ സ്വയം സൃഷ്ടിച്ച കാലത്തിന്റെ തടവറയിലാണു ഞങ്ങൾ....

8 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിരിയാന്‍ വിസമ്മതിക്കുന്ന പൂക്കള്‍ വളരെ വേഗം കൊഴിയാറുണ്ട്

ഓര്‍മ്മകള്‍ ഭാരമാകില്ല ( എന്റെ കാര്യാ)

പകല്‍കിനാവന്‍ | daYdreaMer said...

ഓര്‍മകളിലെ പ്രണയം മനസ്സിനു വല്ലാത്തൊരു നൊമ്പരപ്പെടുത്തുന്ന സുഖമാണ് സമ്മാനിക്കുന്നത്... ആശംസകള്‍..

സായന്തനം said...

പ്രിയ, പകൽകിനാവൻ, കമന്റ്സിനു നന്ദി..

Unknown said...

nalla kunju katha...
bhoothavum bhaaviyumillathe,
swayam srushtichakaalathinte
thadavarayil,
sukhamulla oru pinvilipole vannu,
pranayapushpangal
viriyicha oraal...
pranayathinte sukhathilum
nombarathilum koodeyundallo...
aayiramaayiram aasamsakal...

സായന്തനം said...

Gita,
thanks for u comments..thankalude blog enikku vayikkan pattunnillallo..profile also not available..

Anonymous said...

viriyaan visammathikkunnapookkalkku perunto?
nalla bhangi....manassilutakkunna varikal...veruthe mooli nokki...

സായന്തനം said...

പ്രിയ സബിത,
നന്ദി..പൂക്കളെ സ്നേഹിക്കുന്ന താങ്കൾക്കും, താങ്കളുടെ വരികൾക്കും..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എപ്പോഴും ഓര്‍മ്മിക്കും എന്നതാണ് നഷ്ടപ്രണയത്തിന്റെ സുഖം.