ഇന്നലെ അവിചാരിതമായി ഖാലിദ് ഹൊസ്സിനിയുടെ വിശ്രുതമായ " പട്ടം പറത്തലുകാരൻ" എന്ന നോവലിന്റെ സിനിമാവിഷ്കാരം കാണാനിടയായി..
മനസ്സിൽ തട്ടുന്ന ഒരു സിനിമാനുഭവമായിരുന്നു അത്.. സോവിയറ്റ് അധിനിവേശത്തിനു മുൻപ് കാബൂളിലെ ഒരു ധനികനായ വ്യാപാരിയുടെ മകനും, അവരുടെ വേലക്കാരന്റെ മകനും തമ്മിലുള്ള അഗാധ സൗഹൃദവും, അവിടത്തെ വലിയ വിശേഷമായ് പട്ടം പറത്തൽ മൽസരത്തിൽ തന്റെ ചങ്ങാതിയുടെ സഹായം കൊണ്ട് ജയിക്കുന്ന അമീർ..അപ്പോഴെ അവനു കഥകളൊട് വലിയ താൽപര്യമായിരുന്നു..തന്റെ യജമാന പുത്രന്റെ കഥകൾ കേൾക്കാൻ പാവം അവന്റെ ആശ്രിതന്റെ മകനും..
പിന്നിട് അമീർ എന്തൊ അസൂയ നിമിത്തം തന്റെ പ്രിയ ചങ്ങാതിയെ കള്ളനാക്കി വീട്ടിൽ നിന്നു പുറത്താക്കുന്നു..അവന്റെ കുഞ്ഞുമനസ്സ് പക്ഷെ അതിനു ശേഷം പശ്ചാത്തപിക്കുന്നെങ്കിലും, സമയം വൈകിപ്പോയിരുന്നു..സോവിയറ്റ് പട ഇരമ്പിക്കയിറിയപ്പോൾ അവർക്കു എല്ലാം വിട്ടേറിഞ്ഞു പലായനം ചെയ്യേണ്ടിവന്നു..പാക്കിസ്ഥനിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും..
കയ്യേറിയ രാജ്യത്തിലെ സ്ത്രീകളൊട് സോവിയറ്റ് പട്ടാളക്കാരുടെ സമീപനം, അതിർത്തി കടത്തിവിടാൻ പണം വാങ്ങുന്ന പട്ടാളം, അങ്ങനെ ഒരു രാജ്യം തകരുന്ന ചിത്രം വളരെ ഹ്രസ്വമായി കാണിക്കുന്നുണ്ട്.. പിന്നിട് ബിരുദത്തിനു ശേഷം അമീർ ഒരു എഴുത്തുകാരനായി മാറുന്നു..അവന്റെ പ്രിയ അബ്ബാജാന്റെ എതിർപ്പുകൾ അവഗണിച്ചും..ഇതിനിടക്ക് ഒരു റിട്ടയെർഡ് കേണലിന്റെ സാഹിത്യ പ്രേമിയായ മകളൊടുള്ള അനുരാഗവും, താൻ ഒരു അഫ്ഗാനിയിൽ അനുരക്തയായി ഒരു മാസം ഒരുമിച്ചു താമസിച്ച വിവരം ഏറ്റു പറയുന്ന പുരോഗമന വാദിയായ അവന്റെ കാമുകിയെയും നമുക്ക് കാണാം..അവരുടെ വിവാഹ ശേഷം അവന്റെ പിതാവിന്റെ മരണം..അതറിഞ്ഞു അവന്റെ പഴയ വേലക്കാരൻ അവന്റെ വീട്ടിലേക്കെത്തുന്നു..തന്റെ ചങ്ങാതി ഹസ്സന്റെ ദാരുണ മരണം, അവന്റെ അച്ഛനിൽ നിന്നറിഞ്ഞ അമീർ ദുഃഖാർത്തനാവുന്നു..ചങ്ങാതിയുടെ ഏക മകൻ അഫ്ഗാനിൽ ഉണ്ടെന്നറിഞ്ഞ അമീർ താലിബാൻ നിയന്ത്രണ അഫ്ഗാനിലേക്കു അവന്റെ രക്ഷിക്കാൻ പുറപ്പെടൂന്നു..തിരിച്ചു വരുമെന്നു ഉറപ്പില്ലാതെ.. ഒടുവിൽ നിരവധി പ്രതിബന്ധങ്ങളെ മറികടന്ന് താലിബാന്റെ കുട്ടികളുടെ ക്യാമ്പിൽ നിന്നു അവനെ രക്ഷിച്ച് അമെരിക്കയിൽ എത്തിക്കുന്നു..അതിനിടയിൽ താലിബാന്റെ കുട്ടികളൊടുള്ള ക്രൂരതകളും, കാടത്തവും, നമുക്ക് കാണാം..എന്തു പേരിട്ടാലും, അധിനിവേശം അതിന്റെ ദംഷ്ട്രകൾ വിടർത്തുന്ന ചിത്രം വിർങ്ങലിപ്പിക്കുന്ന ഒരനുഭവമാണു..
ഒടുവിൽ തന്റെ പ്രിയ ചങ്ങാതിയുടെ മകനെ പട്ടം പറത്താൻ സഹായിക്കുന്ന ഃഋദയ സ്പർശിയായ് രംഗത്തൊടെ ചിത്രം അവസാനിക്കുന്നു..
ഈ ചിത്രം കണ്ടു തീർന്നപ്പോൾ ഞാൻ നമ്മുടെ പ്രതിഭാശാലിയായ തിരക്കഥകൃത്തു ലോഹിതദാസിനെ ഓർത്തു പോയി..പ്രത്യേകിച്ച് തനിയാവർത്തനം എന്ന ആദ്യ സിനിമയിലെ മമ്മുട്ടിയുടെ അധ്യപകൻ കുട്ടികളോറ്റ് ജീവിതവും പട്ടവും തമ്മിലുള്ള സാമ്യത്തെ പറ്റി പറയുന്ന രംഗം..
ജീവിത ഗന്ധിയായ ഒരു പിടി സിനിമകൾ സമ്മാനിച്ച് പെട്ടെന്നു കടന്നു പോയ ആ വലിയ മനുഷ്യ സ്നേഹിക്ക്, ഭാഷാ സ്നേഹിക്ക് കണ്ണീരിൽ ചാലിച്ച ഒരു പിടി അക്ഷരപ്പൂക്കൾ..
Subscribe to:
Post Comments (Atom)
15 comments:
അകാലത്തില് പൊലിഞ്ഞുപോയ, കുറേയേറെ നല്ല സിനിമകള് നമുക്കു തന്ന ലോഹിതദാസിനു് പ്രണാമം.
ezhuthukari..
nandi..
പോസ്റ്റ് നന്നായി
dear sree,
valare nandi..
“പട്ടം പറത്തുന്നവർ “അതി മനോഹരമായ ഒരു നോവലാണ്.
സിനിമ ഞാൻ കണ്ടിട്ടില്ല.
നല്ല പോസ്റ്റ്..ആശംസകൾ
dear sunil,
valare nandi..
nallathokkeyum thanikku venamennu
vaasipidikkunna vikruthikuttiyaayi
maari eswran , orikkalkoodi......
aa valiya kathaakaaranu
enteyum pranaamam...
-geetha-
സമാന ചിന്തകൾ..ആശംസകൾ
dear tharakan,
valare nandi...
ആ ഓർമ്മകൾക്കു മുന്നിൽ പ്രണാമം .
നന്ദി സുഹ്രുത്തേ
dear vayanadan,
valare nandi
nandiprakaasanathilum vivechanam
undo sree ?vaayana mathiyaakkunnilla,
comment kurippu mathiyaakkunnu.
othiri othiri ezhuthi
uyarangalil ethaan
aasamsakal...
-geethachechi-
gita chechy,
pinangalle..njan manapoorvam vittu poyathalla ketto..
email ID request cheythittu thannillallo..i thought i will send some pics of our vava..
pics ayaykkamennu vichaarichu ennu
arinjappolthanne pinakkam
maari keto.ente email ID ,
geethams4592@yahoo.com
മിധുന്റെ orkut scrap bookഇൽ നിന്നാണു ഈ ബ്ലോഗ് ലിങ്ക് കിട്ടിയത്.
മലയാളം വായിക്കാൻ കിട്ടുന്ന ഒരു അവസരവും ഞാൻ ഇപ്പോൾ പാഴാക്കറില്ല. ഇനിയും എഴുതണം. പുതിയ ബ്ലോഗുകൾക്കായി ഞാൻ കാത്തിരിക്കാം
Post a Comment