നഗരത്തിലെ തിരക്കു പിടിച്ച ആ തെരുവിലൂടെ അലസമായി ഒഴുകുമ്പോൾ പലവട്ടം പഴയതും,തിളങ്ങുന്നതുമായ ഘടികാരങ്ങൾ തൂക്കിയിട്ട ആ കൊച്ചു കടയും, അതിലെ ജാലകത്തിലൂടെ അതിന്റെ ഉടമയെയും ഞാൻ പാളിനോക്കിയിട്ടുണ്ട്..
പല സമയങ്ങൾ അടുക്കി വച്ച ആ മുറിയിലെ കാവൽക്കാരൻ ഏതു സമയത്താണു, കാലങ്ങളിലാണു ജീവിക്കുന്നത് എന്നോർത്ത് അസ്വസ്ഥനായിട്ടുണ്ട്..
ഒന്ന് രണ്ട് തവണ ചില ചില്ലറ തകരാറുകൾ റിപ്പയർ ചെയ്യാൻ എന്റെ പഴയ വാച്ചുമായി ഞാനാ കടയിൽ കയറിയിട്ടുണ്ട്..വ്യത്യസ്ത സമയങ്ങൾ തൂക്കിയിട്ട ആ മുറിയിൽ...
കുറ്റിത്താടി, ശാന്തവും, അഗാധവുമായ കണ്ണുകൾ..അതെ കണ്ണുകൾ...അവയാണു എന്നെ ആ സമയ സൂക്ഷിപ്പുകാരനിലേക്കു ആകർഷിച്ചതു..കൃഷ്ണമണികൾ.. അതെ, അതിനകത്ത് പിന്നിലേക്കോടുന്ന രണ്ട് കൊച്ചു ഘടികാരങ്ങൾ...
എന്റെ മൂന്നാമത്തെ സന്ദർശനത്തിൽ അയാൾ എന്നൊടു സം സാരിച്ചു..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ.. ഇതിലെ കടന്നു പോകുന്ന ഏതൊരുവനെയും പോലെ ജീവിതം തകർത്താഘോഷിച്ച ഭൂതകാലം..പിതാവിന്റെ ധനത്തിന്റെ പിൻബലത്തിൽ ഓരോ ദിവസവും മുങ്ങിനിവരുമ്പൊൾ അടുത്ത ദിവസത്തിന്റെ ഉല്ലാസങ്ങളിലേക്ക് കണ്ണും മനസ്സും തുറന്നിരുന്ന കാലം.. ഒടുവിൽ പിതാവിന്റെ ശാപം പോലെ കാലത്തിനു മുൻപിൽ ഓടിയവനു, കാലത്തിന്റെ വിവിധ സമയങ്ങളുടെ തടവറയിലെ സൂക്ഷിപ്പു കാരൻ ആവാനുള്ള നിയോഗം..
മന്ത്രിക്കുന്ന സ്വരത്തിൽ അയാൾ പറഞ്ഞു..ഞാൻ എന്റെ ഭൂതകാലത്തെ തീവ്രമായി ആഗ്രഹിക്കുന്നു സുഹൃത്തെ... എന്റെ കണ്ണിലെ ഘടികാരങ്ങൾ തീവ്രമായ എന്റെ മനസ്സിന്റെ പ്രതിഫലനമാണു..
ഞാനോർത്തു..അതെ..നമുക്കു തിരക്കാണു വളരാൻ..വളർന്നാലോ, നഷ്ടമായ ബാല്യ്ത്തെ കുറിച്ചുള്ള തീവ്രവേദന..പണമുണ്ടാക്കാൻ ആരോഗ്യം കളഞ്ഞ്, പിന്നെ സംമ്പാദിച്ചതൊക്കെയും ആരോഗ്യം വീണ്ടെടുക്കാൻ ചിലവാക്കും..നമ്മൾ ഭാവിയെക്കുറിച്ച് ധ്യാനിച്ച് ധ്യാനിച്ച്, ഇന്നിനെ മറക്കുന്നു, അങ്ങനെ ഇന്നിലും, നാളെയും ജീവിക്കാതെ, ഒരിക്കലും മരിക്കില്ലെന്നു കരുതി അവസാനം ഒരു കാലത്തിലും ജീവിച്ച തോന്നലില്ലാതെ മരിച്ചു മണ്ണടിയുന്നു..
എവിടെയോ വായിച്ചൊരു സെൻ സൂക്തം..ഇതു പറഞ്ഞത് ഘടികാര സൂക്ഷിപ്പുകാരനു വെണ്ടിയോ അതൊ എനിക്കു വേണ്ടിയോ??...
പിന്നൊട്ട് ഓടുന്ന സമയ സൂചിക വിട്ട്, വ്യത്യസ്ത കാലങ്ങളുടെ ചുവരുകൾ വിട്ടു ഞാൻ ആൾക്കൂട്ടത്തിൽ അലിഞ്ഞിറങ്ങി...
Subscribe to:
Post Comments (Atom)
6 comments:
പോസ്റ്റ് അതി മനോഹരം
ramaniga, adyavaravinum, nalla vakkukalkkum nandi..
അതിമനോഹരം എന്നു തന്നെ പറയാം പോസ്റ്റ്
dear vayanadan,
valare nandi...
കണ്ണുകളുടെ ആഴത്തിൽ “ആന്റി ക്ലോക്ക് വൈസ് ‘തിരിയുന്ന ഘടികാരസൂചികളുമായി,കണ്ണാടി ചില്ലിൽ സ്വന്തം പ്രതിബിംബം കാണുന്ന എഴുത്തു കാരാ, മനോഹര ബിംബങ്ങളുമായി ഇനിയും ഇതു വഴി യാത്രതുടരുക.(പിന്നെ,ആത്മനിഷ്ഠമാവുക എന്നതൊരു ന്യൂനതയേ അല്ല)
dear tharakan,
nandi..
Post a Comment