Thursday, December 10, 2009

ലൗ ജിഹാദ്‌!


വളരെ തമാശ തോന്നിക്കുന്ന ഈ പ്രയോഗത്തിൽ തട്ടി ഇന്ന് ആത്മാർത്ഥ പ്രണയങ്ങൾ വരെ വിറങ്ങലിച്ചു നിൽപ്പാണു..
എത്ര കൗശലപൂർവ്വമാണു മതങ്ങൾ സ്ത്രീകളെ/പെൺകുട്ടികളെ തങ്ങളുടെ വിചാരണക്കു വിധേയമാക്കുന്നതെന്നു ശ്രദ്ധിക്കുക രസകരമായിരിക്കും..
തീവ്ര സ്വഭാവം വെച്ചുപുലർത്തുന്ന അപൂർവ്വം ചില സെമറ്റിക്‌ മതവിശ്വാസികൾക്ക്‌ എൺപതു കോടി വരുന്ന ഹിന്ദു സംസ്കാര വിശ്വാസികളെ എങ്ങനെയെങ്കിലും സ്വന്തം കൊടിക്കു കീഴെ കൊണ്ടുവരണം, അതു സുവിശേഷം പറഞ്ഞാലങ്ങനെ, ജിഹാദായാലങ്ങനെ!

ബാക്കിയുള്ള ബഹുഭൂരിപക്ഷം പേർക്കും സമാധാനമായി ജീവിച്ചു പോയാൽ മതി!

സമ്മതിക്കില്ലല്ലോ നമ്മുടെ സംഘടനകളും,മാധ്യമങ്ങളും..

2 comments:

Manoj മനോജ് said...

ഒരു പ്രത്യേക മതമല്ല മറിച്ച് പുരുഷ മേധാവിത്വമാണ് പ്രണയ വിവാഹങ്ങളെ തുടര്‍ന്ന് സ്ത്രീകളുടെ മതം മാറ്റത്തില്‍ കലാശിക്കുന്നത്. ഒരു തലമുറയ്ക്ക് മുന്‍പ് വരെ മതത്തിന് വലിയ പ്രാമുഖ്യമുണ്ടായിരുന്നില്ല അതിന് കാരണം കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യമായിരുന്നു. എന്നാല്‍ ഇന്ന് അവയെല്ലാം വോട്ട് ബാങ്കിനായി മാറ്റപ്പെട്ടപ്പോള്‍ മതം മുന്നിലെത്തി. ഇന്ന് പ്രണയവിവാഹം നടന്നാല്‍ ഉടനെ പെണ്‍കുട്ടി ആണ്‍കുട്ടിയുടെ മതത്തിലേയ്ക്ക് മാറുന്നു. ആണ്‍കുട്ടി ഹിന്ദുവെങ്കില്‍ പെണ്‍കുട്ടിയും ഹിന്ദുവാകപ്പെടും, ആണ്‍കുട്ടി ക്രിസ്ത്യനെങ്കില്‍ പെണ്‍കുട്ടിയും ക്രിസ്ത്യാനിയാകപ്പെടും, ആണ്‍കുട്ടി മുസ്ലീമെങ്കില്‍ പെണ്‍കുട്ടിയും മുസ്ലീമാകപ്പെടും. എന്ത് കൊണ്ട് തിരിച്ച് സംഭവിക്കുന്നത് റെയറായി പോകുന്നു? പുരുഷ മേധാവിത്വത്തവും മതവും തിരിച്ച് വരുന്നതിന്റെ അപകട സൂചന തന്നെയല്ലേ അത്.

സായന്തനം said...

അതെ മനോജ്‌, പക്ഷെ ഗവൺമന്റിന്റെ മൗനവും കാണാതിരുന്നു കൂടാ..മതമില്ലാതെ ജീവിതം അസാധ്യമാണെന്ന രീതിയിലാണു കാര്യങ്ങൾ..