Sunday, December 23, 2007

സയ്ക്കിള്‍, നിസ്സംഗത,ജീവിതം....

പഴയ പൂനെ നഗരത്തിന്റെ തിരക്കില്‍ ഒരു പുസ്തകം തപ്പിക്കൊണ്ടു നടക്കുംബൊള്‍ ആണു ഒരു സയ്ക്കിള്‍ കട ഞാന്‍ ശ്രധിചതു..അവിടെ തിളങ്ങി നില്‍കുന്ന എണ്ണയിട്ട സയിക്കിളുകള്‍ കണ്ടപ്പൊള്‍ പഴയ കാല ഒര്‍മകള്‍ തിരകളായി മനസ്സില്‍ ഇരംബി വന്നു...

അന്നു സയിക്കിള്‍ എന്നതു ഒരു മണി നാദമായിരുന്നു..പത്രം ഇടുന്ന മണിച്ചേട്ടന്റെ ..ഇടക്കു ചെറിയമ്മയേയും മക്കളെയും കാണാന്‍ വരുന്ന ഗിരിച്ചേട്ടന്റെ.. അന്നു ഒാടിക്കളിക്കുന്ന സമയം ആയിട്ടെ ഉള്ളൂ...പിന്നെ പിന്നെ അതു മണി ശബ്ദത്തില്‍ നിന്നും ബ്രേക്കും പെടലും ഡയിനാമൊ പോലുള്ള വലിയ കാര്യങ്ങലേക്കുള്ള അറിവായി വളര്‍ന്നു..അതോടെ അതിലുള്ള കംബവും..ചേട്ടന്‍ മിടുക്കനായിരുന്നു..തൊട്ടപ്പുറത്തെ അനിലന്‍ ചേട്ടന്റെ (പത്താം ക്ലാസ്സും കഴിഞ്ഞു ട്ടൂട്ടോറിയല്‍ കോളേജും തട്ടിപ്പും ബ്രെയ്ക ഡാന്‍സും ഒക്കെ ആയി നടന്നിരുന്ന) സയിക്കിള്‍ തുടച്ചു കൊടുത്തും ഒക്കെ ചേട്ടന്‍ സയിക്കിള്‍ ഇട്ങ്കാലിട്ടു ചവിട്ടാനും അവിടുന്നു സീറ്റില്‍ കേറിയിരുന്നു ചവിട്ടാനും ഗ്രാഡുവേറ്റു ചെയ്തു..

.അതു നോക്കി കണ്ടും പിന്നില്‍ നിന്നു തള്ളിയും ഞാനും എന്റെ വാലായ കുഞ്ഞനും കുറെ നടന്നു...പിന്നെ പിന്നെ നമ്മക്കും വേണം സയിക്കിള്‍ എന്ന്ന ആശയത്തിനു ശക്തി കയറി...പിന്നെ അങ്ങോട്ടു സമര പരമ്പര തന്നെ ആയിരുന്നു വീട്ടില്‍...അചന്‍ അന്നു സര്‍ക്കാര്‍ ജോലിയുമായി ദൂരെ ആയിരുന്നതു കൊണ്ടും മെയിന്‍ റോഡിനോടു വളരെ അടുത്തായതിനാലും ഞങ്ങളുടെ നല്ല മാല പടക്കം പോലത്തെ സമയം ആയതിനാലും സുപ്രീം കോടതി വളരെ സമയം പ്രതിരോധിച്ചതിനു ശേഷം ആണു അതു അനുവദിച്ച്തു...പിന്നെ അങ്ങൊട്ടുള്ള വെക്കേഷന്‍ കാലം സയിക്കിള്‍ കാലം..... ഞങ്ങളുടെ ഗ്രാമം മുഴുവന്‍ ത്രിമൂത്തികളായ ഞങ്ങള്‍ സയിക്കിള്‍ കൊണ്ടു അളന്നു തീര്‍ത്തു...

.മൂന്നു പേരും ആകെപ്പാടെ ഒരു സയിക്കിളും...ആഭ്യന്തര കലാപം പൊട്ടിപുറപ്പെടാന്‍ വല്ലതും വേണോ,.. അതുണ്ടായി...

അങ്ങനെ എന്റെ ഏഴാം ക്ലാസ്സു കഴിഞ്ഞപ്പ്പൊ സ്ക്കൂളില്‍ ഫസ്റ്റു അടിച്ചെടുത്തപ്പൊ..എനിക്കും ഒരു ഹാഫ്‌ സയിക്കിള്‍ അനുവദിച്ചു...

ആദ്യത്തേ സയിക്കിള്‍ അച്ചന്‍ നഗരതില്‍ നിന്നു വാങ്ങി ചവിട്ടി കൊണ്ടു വന്ന ദിവസം ഓര്‍മയില്‍ നിന്നും ഇനിയും മാഞ്ഞു പോയിട്ടില്ല.....പിന്നെ പിന്നെ ജീവിതം സയിക്കിളില്‍ നിന്നും സ്കൂട്ടറിലെക്കും കാറിലേക്കും പുരോഗമിച്ചു...

പഴയ സയിക്കിള്‍ തുരുംബെടൂതു വീട്ടിലെവിടെയൊ ഉറങ്ങിക്കിട്ക്കുന്നു... പക്ഷെ ഇപ്പ്പ്പൊഴും ഒരു ആഡംബര കാര്‍ കാണുംബൊള്‍ കണ്ണു മിഴിച്ചു നോക്കി അതിന്റെ സ്പെസിഫികേഷന്‍ മനസ്സിലാക്കുംബൊളും...അതിനേക്കളും കൊതിയോടേ പുത്തന്‍ സയിക്കിളും ചവിട്ടി സ്കൂളിലേക്കും ട്ടുഷനും പോകുന്ന പിള്ളേരെ കാണുംബൊള്‍ പുതിയ തലമുറ സയിക്കിളുകളെ സ്നേഹിക്കുന്നു...

നഷ്ടപ്പെട്ടു പോയ കാലത്തെ ഒരു നിസ്സംഗമായ കണ്ണു ചിമ്മലില്‍ ഒതുക്കി ഒരു തുള്ളി കണ്ണു നീര്‍ വീഴ്ത്തി.....

Thursday, November 15, 2007

തുറക്കാത്ത കത്ത്‌

ഓരോ തവണയും മെയില്‍ ബോക്സ്‌ തുറക്കുന്നതു വളരെ ആഗ്രഹതൊടെ തന്നെ ആയിരുന്നു... ഒന്നും ഇല്ല എന്നറിയുംബൊള്‍ വെറുതെ ഒരു വിഷമം ഉണ്ടാകാറുണ്ടു എല്ലയ്പൊഴും..പതിവുപോലെ അന്ന്നും കയ്യിട്ടു നോക്കി.. മുഷിഞ്ഞ ഒരു നീല കളറു കണ്ടപോള്‍ മനസ്സു തുടികൊട്ടി..
ആരായിരിക്കും...എന്തായിരിക്കും... തിരിചും മറചും നോക്കി...ഒന്നും എഴുതിയിട്ടില്ല... ഇ മെയിലും എസ്‌ എം എസും പ്രവിഹിക്കുന്ന ഈ കാലതും എന്നെ തേടി ഒരു എഴുതു എങ്ങോ നിന്നും വന്നിരിക്കുന്നു...മനസ്സില്‍ ഒരു ചെണ്ട മേളം....അന്നു വരെ ഞാന്‍ പരിചയപെട്ട എല്ലാവരും എന്റെ മനസ്സിലുടെ കടന്നു പോയി...ആരായിരിക്കും എന്നെ ഓര്‍ത്തതു... ഒരു പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം പിണക്കം മറന്ന ആരെങ്ഗിലും ആണോ....പെട്ടെന്നു എനിക്കതു തുറക്കാന്‍ ഒരു മടി തോന്നി..ഒരു പക്ഷെ തുറന്നു വായിചാല്‍ പിന്നെ എനിക്കു പ്രതീക്ഷിക്കാനായി വീണ്ടും ഒരു കത്തു വന്നില്ലെങ്ഗിലോ... ഞാനതു എന്റെ ഡയറിയില്‍ സൂക്ഷിചു വചു...
മയില്‍പീലി കാത്തു വക്കുന്ന കുട്ടിയെ പോലെ...പിന്നെ പിന്നെ ജീവിതത്തിന്റെ തീരാ തിരക്കുകളില്‍ പെട്ടു ഞാനതു മറന്നു പോയി... കുറേ നാളുകള്‍ക്കു ശേഷം മൊബയില്‍ സന്ദേശങ്ങളും ഇ മെയിലും ഒന്നും ഇല്ലത്ത ഒരു ദിവസം പഴയ ട്രങ്ഗു പെട്ടികള്‍ അടുക്കുംബോള്‍ എന്റെ ഡയറിയില്‍ നീന്നും ആ നീല ഇന്‍ലെന്റ്‌ താഴെ വീണു.. അടക്കാന്‍ കഴിയാത്ത ആവേശത്തോടെ ഞാനതു പൊട്ടിചു ....

അതു എന്റെ അമ്മ എഴുതിയ എഴുത്തായിരുന്നു... വെറുതെ ഒരു എഴുത്തു...എന്റെ മെട്രോ ജീവിതത്തിന്റെ വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടു...എന്നെ എഴുതാന്‍ പടിപ്പിച്ച ആ ഉരുട്ടി ഉരുട്ടി എഴുതുന്ന അതെ രീതിയില്‍..വളരെ ഭങ്ഗിയായി...

പെട്ടെന്നു അന്നു അതു തുറന്നു വായിക്കാന്‍ തോന്നത്ത എന്നെ ഞാന്‍ വെറുത്തു പോയി...എന്തായാലും..അതിനു മറുപടി വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ എഴുതി തുടങ്ങി...എന്റെ അമ്മക്കു..

Tuesday, October 9, 2007

ഏന്റെ മനസ്സിലെ ചെംബക മരം.....

ഇതു എന്റെ രണ്ടാമത്തെ സംരഭമാണു കേട്ടോ... ആരെങ്കിലും ഒക്കെ ഇതു വായിക്കുമോ ആവോ...പണ്ടു യുപി സ്കൂളില്‍ പോയിക്കൊണ്ടിരിക്കുന്ന കാലം... ഏന്റെ പ്രഭാതങ്ങള്‍ തുടങ്ങിയിരുന്നതു വല്ല്യ്മ്മയുടെ വീട്ടിലെക്കുള്ള ഓട്ടത്തോടെയായിരുന്നു.. കാരണം രാവിലെത്തെക്കുള്ള്ല പാലു വാങ്ങണം..വല്ല്യ്മ്മക്കു രണ്ടു വല്ല്യ പശുക്കളുണ്ടായിരുന്നു..അന്നൊരിക്കലാണു വല്ല്യമ്മയുടെ വീട്ട്‌ മുറ്റതെ ചെംബക മരം ഞാന്‍ ശ്രദിച്ചതു.. കാരണം മാരക സുഗന്ദം തന്നെ...

വല്യമ്മയുടെ രണ്ടു പെണ്മക്കളുടെ (ഒരാള്‍ എന്റെ കളിക്കൂട്ടു കാരി, ഒരാള്‍ എന്റെ ചേച്ചി.. )അനുവാദതൊടെ ഞാന്‍ മരതില്‍ വലിഞ്ഞു കയറി രണ്ടു ചെംബക പൂക്കള്‍ ഒരു നാള്‍ പറിചു..അതും പൊക്ക്റ്റിലുട്ട്‌ ഞാന്‍ വീട്ടിലേക്കോടി...അന്നൊക്കെ അഞ്ഞാം ക്ലാസ്സിലാണു ജ്യോമെട്രി പടനം തുടങ്ങുന്നതു. ഇന്നും അങ്ങനെ തന്നെ ആണോ ആവോ.. കാമെല്‍ കമ്പനിയുടെ ഇന്‍സ്ടുമന്റ്‌ ബോക്സ്‌ അന്നതെ വലിയ ഹിറ്റു ആണു..എനിക്കും ഉണ്ടായിരുന്നു...ചേട്ടന്റെ വക.. അതില്‍ ഞാന്‍ ചെംബക പൂക്കള്‍ നിക്ഷേപിചു.. സ്ക്കൂളില്‍ പ്രേയറിനു നിക്കുംബോള്‍ ഞാന്‍ ചുറ്റും കണ്ണോടിചു..ആരെങ്കിലും ഉണ്ടോ ചെംബക പൂവും ചൂടി ഇന്നു...ഭാഗ്യം..വെറെ എവിടെം പൂവ്‌ ആയിട്ടില്ല.. ഇന്നു ഞാന്‍ തന്നെ ഹിറ്റ്‌..ഉറപ്പിചു..

ക്ലസ്സില്‍ വചു ഇടക്കിടെ ബോക്സ്‌ ഞാന്‍ മനപൂര്‍വം തുറന്നടചു.. പരിമളം പരന്നു തുടങ്ങി.. ഫ്രണ്ടു ബഞ്ചിലുരുന്ന് പെണ്‍പില്ലരുടെ കണ്ണുകള്‍ അതു പരതുന്നതു ഞാന്‍ അറിഞ്ഞു.. ക്ലാസ്സ്‌ എദുക്കൂന്ന സുന്ദരിയായ പുഷ്പാവതി ടീച്ചര്‍ എന്നെ നോക്കി ചിരിചു.. ഞാനും...
ക്ലാസ്സ്‌ വിട്ടു പൊകുംബോള്‍ എന്റെ കയ്യില്‍ നിന്നും ഒരു പൂവു ബലം പിടിചു മേടിചു..ദുഷ്ട--ഞ്ഞാന്‍ മനസ്സില്‍ പ്രാകി..

അന്നുചക്കു ഒരുസംഭവം നടന്നു...എന്നൊടു അതുവരെ ഒരു വാക്കു പൊലും മിണ്ടാത്ത ഞാന്‍ എപ്പൊഴും മുഖത്തേക്കു നോക്കിയിരിക്കാറുള്ള എന്റെ ക്ലാസ്സിലെ ഏറ്റവും വലിയ പവറുകാരി നിഷമൊാളു എന്നെ നൊക്കി ഒരു ചിരി പാസ്സാക്കി..ഞാന്‍ വെയിറ്റിട്ടു നിന്നു... ആഹാ...

അവളു പതുക്കെ എന്റെ അടൂത്തേക്കു വന്നു...ശ്രീ ... ഒരു പൂവു തരോ...അന്നു ലാലേട്ടന്റെ" ചിത്രം" ഇറങ്ങിയ സമയം ആണു... ഞാന്‍ ലാല്‍ സ്റ്റ്യലില്‍ വിരല്‍ ക്രോസ്സ്‌ ചെയ്തു ഒന്നന്തരം ഒരു സയിറ്റ്ട്‌ അടിചു... എന്നിട്ടു പൂവു എടുതു കയ്യില്‍ കൊടുത്തു...


അന്നെന്റെ രണ്ടാമതെ പ്രേമം തുടങ്ങി...

ആദ്യതെ അനുഭവം പിന്നെ എഴുതാം കേട്ടൊ...വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി.. ഞങ്ങള്‍ വേറെ ഒരിടത്തെക്കു താമസം മാറി..എനിക്കു ജോലി കിട്ടി..വെറെ ഒരു ലോകത്തെക്കു ഞാന്‍ എന്നെ പറിചു നട്ടു...

അങ്ങനെ ഒരു അവധിക്കാലതു ഞാന്‍ വീണ്ടും വലിയമ്മയുടെ വീട്ടില്‍ പൊയി...അവിടെ ആ പൂമരം ഇല്ലായിരുന്നു..ഞാന്‍ ചൊദിച്ചില്ല.. വെട്ടിക്കളഞ്ഞോ എന്നു... ഒരു നൊംബരം എന്റെ മനസ്സില്‍... എന്റെ മനസ്സ്സില്‍ ഞാന്‍ ആ മരം കണ്ടു..

നിറയേ പൂക്ക്കളുള്ള ചെംബക മരം......

Monday, October 8, 2007

ജൊസപ്പെട്ടന്‍ പറ്റിച പണി--- ഒരു യാത്രനുഭവം

എതു എന്റെ ആദ്യത്തെ ശ്രമം ആണു...ബ്ലൊഗ്‌ വേള്‍ഡിലെക്കു ഒരു എത്തി നോട്ടം...ഞാന്‍ തൊഴില്‍പരമായി ഒരു സെയില്‍സ്‌ മാന്‍ ആണു...പണ്ടു ബസിലും ഒട്ടൊയിലും കടം വാങ്ങിയ ബ്യ്യ്കിലും ഒക്കെ അയി ഓഡി നദന്നു സാധനങ്ങള്‍ വിട്ടു കിട്ടുന്ന കമ്മീഷന്‍ വങ്ങി പുട്ടഡിക്കുമായിരുന്നു...അന്നു ഞാന്‍ അങ്ങു നട്ടില്‍ കൊച്ചിയില്‍ തന്നെ ആയിരുന്നു കെട്ടൊ..അചന്റെം അമ്മെഡെം കൂടെ സുക്ഖമായി...അകെ പാഡെ ഒരു പ്രശ്നം സാലറി കുറവായിരുന്നു എന്നതാണു... അതിനിഡക്കു എന്റെ മനസ്സില്‍ ഒരു അത്യാഗ്രഹം വന്നു..ഏനിക്കും വെണം ഗ്രോത്ത്‌" അങ്ങനെ കമ്പനികളില്‍ നിന്നും കമ്പനികളിലെക്കു മയ്യ്ഗ്രേറ്റ്‌ ചെയ്തു ഒഡുവില്‍ ഒരു അന്തരാഷ്ട്ര ഭീമന്‍ കമ്പനിീല്‍ അഭയം തേഡി-- ഉപജീവനം തന്നെ പക്ഷെ സ്റ്റൈല്‍ മാറിപ്പോയി..ഇപ്പൊ യാത്ര കൂഡുതലും ആകാശപക്ഷിയില്‍ ആണെന്നു മാത്രം--അതും കിംഗ്‌ഫിഷറില്‍....ആങ്ങനെ ഇരിക്കുംബൊഴനു നമ്മുടെ ജോസ്പ്പെട്ടന്‍ ഒപ്പിച പണി പത്രങ്ങള്‍ വഴി ഞാന്‍ അറിഞ്ഞെ.. അപ്പൊ തൊട്ടു ഒരു സംശയം ആയിരുന്നു...അങ്ങനെ കയ്യെത്തിചു പിഡിക്കാന്‍ പറ്റുമൊ ഫ്ലൈറ്റില്‍??? പലതവന ധ്യാനിചു നോക്കി--സീറ്റുകള്‍ തമ്മിലുള്ള ദൂരം, എന്റെ കയ്യിന്റെ നീളം, ജോസ്പ്പെട്ടന്റെ കയ്യിന്റെ നീളം, ബീമാനം പൊങ്ങുന്ന സമയം...അങ്ങനെയങ്ങനെ...അതിനഡുത്ത അഴ്ച സന്ദര്‍ഭികവശാല്‍, എനിക്കു ഒരു യത്ര തരപ്പെട്ടു...ഒരു ഔദ്യൊഗിക യാത്ര..അതും രാജവിന്റെ വിമാനത്തില്‍... കേറി സീറ്റ്‌ പിടിച്ചു...അപ്പൊഴതാ വീണ്ടും സംശയം പൊന്തി വന്നു...കയ്യെതിച്ചാല്‍ തൊടാന്‍ പറ്റുമൊ..?യാത്രക്കാരെല്ലാം കെറുന്നെ ഉള്ളൂ..തൊട്ടു മുന്‍പിലെ സീറ്റില്‍ അരും എത്തിയിട്ടില്ല...ഞാന്‍ ഒന്നു കൂടി ഉറപ്പു വരുത്തി..എഴുന്നേറ്റു നിന്നു..പിന്നെ എന്റെ കൈ സീറ്റിന്റെ എടയിലൂടെ കടത്തി ഒന്നെത്തിച്ചു നോക്കി, ഉറപ്പു വരുത്തി--ജോസ്പ്പെട്ടന്‍ പണി പറ്റിച്ചതു തന്നെ.... പിന്നെ തല പൊക്കി നൊകിയപ്പൊള്‍--- എന്നെ തുറിച്ചു നോക്കുന്ന ഏയര്‍ഹോസ്റ്റെസ്സ്‌ ചേച്ചി----ആ നോട്ടത്തില്‍ എല്ലാം ഉണ്ടായിരുന്നു.---- ഏനിക്കു പ്പണി ഉണ്ടാക്കല്ലേ സാറേ.......