Thursday, November 15, 2007

തുറക്കാത്ത കത്ത്‌

ഓരോ തവണയും മെയില്‍ ബോക്സ്‌ തുറക്കുന്നതു വളരെ ആഗ്രഹതൊടെ തന്നെ ആയിരുന്നു... ഒന്നും ഇല്ല എന്നറിയുംബൊള്‍ വെറുതെ ഒരു വിഷമം ഉണ്ടാകാറുണ്ടു എല്ലയ്പൊഴും..പതിവുപോലെ അന്ന്നും കയ്യിട്ടു നോക്കി.. മുഷിഞ്ഞ ഒരു നീല കളറു കണ്ടപോള്‍ മനസ്സു തുടികൊട്ടി..
ആരായിരിക്കും...എന്തായിരിക്കും... തിരിചും മറചും നോക്കി...ഒന്നും എഴുതിയിട്ടില്ല... ഇ മെയിലും എസ്‌ എം എസും പ്രവിഹിക്കുന്ന ഈ കാലതും എന്നെ തേടി ഒരു എഴുതു എങ്ങോ നിന്നും വന്നിരിക്കുന്നു...മനസ്സില്‍ ഒരു ചെണ്ട മേളം....അന്നു വരെ ഞാന്‍ പരിചയപെട്ട എല്ലാവരും എന്റെ മനസ്സിലുടെ കടന്നു പോയി...ആരായിരിക്കും എന്നെ ഓര്‍ത്തതു... ഒരു പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം പിണക്കം മറന്ന ആരെങ്ഗിലും ആണോ....പെട്ടെന്നു എനിക്കതു തുറക്കാന്‍ ഒരു മടി തോന്നി..ഒരു പക്ഷെ തുറന്നു വായിചാല്‍ പിന്നെ എനിക്കു പ്രതീക്ഷിക്കാനായി വീണ്ടും ഒരു കത്തു വന്നില്ലെങ്ഗിലോ... ഞാനതു എന്റെ ഡയറിയില്‍ സൂക്ഷിചു വചു...
മയില്‍പീലി കാത്തു വക്കുന്ന കുട്ടിയെ പോലെ...പിന്നെ പിന്നെ ജീവിതത്തിന്റെ തീരാ തിരക്കുകളില്‍ പെട്ടു ഞാനതു മറന്നു പോയി... കുറേ നാളുകള്‍ക്കു ശേഷം മൊബയില്‍ സന്ദേശങ്ങളും ഇ മെയിലും ഒന്നും ഇല്ലത്ത ഒരു ദിവസം പഴയ ട്രങ്ഗു പെട്ടികള്‍ അടുക്കുംബോള്‍ എന്റെ ഡയറിയില്‍ നീന്നും ആ നീല ഇന്‍ലെന്റ്‌ താഴെ വീണു.. അടക്കാന്‍ കഴിയാത്ത ആവേശത്തോടെ ഞാനതു പൊട്ടിചു ....

അതു എന്റെ അമ്മ എഴുതിയ എഴുത്തായിരുന്നു... വെറുതെ ഒരു എഴുത്തു...എന്റെ മെട്രോ ജീവിതത്തിന്റെ വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടു...എന്നെ എഴുതാന്‍ പടിപ്പിച്ച ആ ഉരുട്ടി ഉരുട്ടി എഴുതുന്ന അതെ രീതിയില്‍..വളരെ ഭങ്ഗിയായി...

പെട്ടെന്നു അന്നു അതു തുറന്നു വായിക്കാന്‍ തോന്നത്ത എന്നെ ഞാന്‍ വെറുത്തു പോയി...എന്തായാലും..അതിനു മറുപടി വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ എഴുതി തുടങ്ങി...എന്റെ അമ്മക്കു..

10 comments:

ദിലീപ് വിശ്വനാഥ് said...

നമ്മുടെ വിലാസത്തില്‍ ഒരു കത്ത് വന്നാല്‍ അത് തുറന്നു നോക്കാതെ സൂക്ഷിച്ചു വെക്കുമോ? ഞാന്‍ വെക്കില്ല.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നോക്കേണ്ടതു നോക്കേണ്ട സമയത്തു നോക്കണം ട്ടോ.
:)

ശ്രീ said...

നല്ല രീതിയില്‍‌ എഴുതിയിരിക്കുന്നു.

പക്ഷേ, വാല്‍മീകി മാഷ് പറഞ്ഞതു പോലെ ഒരു കത്തു വന്നാല്‍‌ അതു നമ്മള്‍‌ വായിച്ചില്ലെങ്കില്‍‌ അതെങ്ങനെ ശരിയാകും? ഒരു പ്രധാനപ്പെട്ട സംഗതിയാണ്‍ അതിലുണ്ടായിരുന്നതെങ്കില്‍‌? അതായത് നിശ്ചിത സമയത്തിനുള്ളില്‍‌ ചെയ്തു തീര്‍‌ക്കേണ്ടതോ മറ്റോ ആയ ഒരു സംഭവമാണെങ്കില്‍‌...?

എന്തായാലും വൈകിയെങ്കിലും മറുപടി എഴുതിയല്ലോ... നന്നായി, ഹ ഹ.
;)

സുമുഖന്‍ said...

ഇപ്പൊ ബാങ്കിന്റെയൊ, ക്രെഡിറ്റ്‌ കാര്‍ഡിന്റെയോ അല്ലാത്ത ഒരു കത്ത്‌ വന്നല്‍ എപ്പൊ പൊട്ടിച്ചെന്നു ചോദിച്ചാല്‍ മതി. അങ്ങനെ ഒരു കത്ത്‌ ഇനി വരുമോ...

സായന്തനം said...

dear friends..
commentsinu ellam ente hrudayam niranja nandi.. oru ezhuthu polum kittatha 2 varshangal kadannu poyathorthu kuricha varikalanu... logically thettakam..pakshe chilappol sumukhan paranja pole, credit cardinteyo, bankinteyo allatha oru ezhuthu polum kittatha kalamayirikkum varan pokunnathu..

പ്രയാസി said...

കൂട്ടാരേ..സായന്തനം..
ഒരുകത്തു ഇക്കാലത്തു കിട്ടാത്തതിന്റെ വിശമത്തില്‍ പോസ്റ്റിയതല്ലെ..!
സാരമില്ല കൂട്ടാരാ അഡ്രസ്സു അയച്ചു താ ഞാനൊരു കത്തയക്കാം..!എനിക്കാവുമ്പൊ നല്ല സൌകര്യമാ..:)

ക്രിസ്‌വിന്‍ said...

ഇനി ആവര്‍ത്തിക്കല്ലേ...

സായന്തനം said...

prayasappettu sahayikknulla manassukattiya prayasikku ente nandi..! haha..

ഹരിത് said...

കൊള്ളാം. ഇപ്പൊഴേ പൊസ്റ്റ് കാണാന്‍ കഴിഞ്ഞുള്ളൂ. മധുസൂദനന്‍ നായരുടെ അമ്മയുടെ എഴുത്തുകള്‍ എന്നകവിത കേട്ടിട്ടുണ്ടോ?

Darsan said...

Nice construction but you know! as every one pointed out , it is highly illogical. The usual human reflex will be to open the letter with no time........

And you know, reading the handwritten letters it is also soooooooooooooooooooooo nostalgic and one to die for.