Tuesday, October 9, 2007

ഏന്റെ മനസ്സിലെ ചെംബക മരം.....

ഇതു എന്റെ രണ്ടാമത്തെ സംരഭമാണു കേട്ടോ... ആരെങ്കിലും ഒക്കെ ഇതു വായിക്കുമോ ആവോ...പണ്ടു യുപി സ്കൂളില്‍ പോയിക്കൊണ്ടിരിക്കുന്ന കാലം... ഏന്റെ പ്രഭാതങ്ങള്‍ തുടങ്ങിയിരുന്നതു വല്ല്യ്മ്മയുടെ വീട്ടിലെക്കുള്ള ഓട്ടത്തോടെയായിരുന്നു.. കാരണം രാവിലെത്തെക്കുള്ള്ല പാലു വാങ്ങണം..വല്ല്യ്മ്മക്കു രണ്ടു വല്ല്യ പശുക്കളുണ്ടായിരുന്നു..അന്നൊരിക്കലാണു വല്ല്യമ്മയുടെ വീട്ട്‌ മുറ്റതെ ചെംബക മരം ഞാന്‍ ശ്രദിച്ചതു.. കാരണം മാരക സുഗന്ദം തന്നെ...

വല്യമ്മയുടെ രണ്ടു പെണ്മക്കളുടെ (ഒരാള്‍ എന്റെ കളിക്കൂട്ടു കാരി, ഒരാള്‍ എന്റെ ചേച്ചി.. )അനുവാദതൊടെ ഞാന്‍ മരതില്‍ വലിഞ്ഞു കയറി രണ്ടു ചെംബക പൂക്കള്‍ ഒരു നാള്‍ പറിചു..അതും പൊക്ക്റ്റിലുട്ട്‌ ഞാന്‍ വീട്ടിലേക്കോടി...അന്നൊക്കെ അഞ്ഞാം ക്ലാസ്സിലാണു ജ്യോമെട്രി പടനം തുടങ്ങുന്നതു. ഇന്നും അങ്ങനെ തന്നെ ആണോ ആവോ.. കാമെല്‍ കമ്പനിയുടെ ഇന്‍സ്ടുമന്റ്‌ ബോക്സ്‌ അന്നതെ വലിയ ഹിറ്റു ആണു..എനിക്കും ഉണ്ടായിരുന്നു...ചേട്ടന്റെ വക.. അതില്‍ ഞാന്‍ ചെംബക പൂക്കള്‍ നിക്ഷേപിചു.. സ്ക്കൂളില്‍ പ്രേയറിനു നിക്കുംബോള്‍ ഞാന്‍ ചുറ്റും കണ്ണോടിചു..ആരെങ്കിലും ഉണ്ടോ ചെംബക പൂവും ചൂടി ഇന്നു...ഭാഗ്യം..വെറെ എവിടെം പൂവ്‌ ആയിട്ടില്ല.. ഇന്നു ഞാന്‍ തന്നെ ഹിറ്റ്‌..ഉറപ്പിചു..

ക്ലസ്സില്‍ വചു ഇടക്കിടെ ബോക്സ്‌ ഞാന്‍ മനപൂര്‍വം തുറന്നടചു.. പരിമളം പരന്നു തുടങ്ങി.. ഫ്രണ്ടു ബഞ്ചിലുരുന്ന് പെണ്‍പില്ലരുടെ കണ്ണുകള്‍ അതു പരതുന്നതു ഞാന്‍ അറിഞ്ഞു.. ക്ലാസ്സ്‌ എദുക്കൂന്ന സുന്ദരിയായ പുഷ്പാവതി ടീച്ചര്‍ എന്നെ നോക്കി ചിരിചു.. ഞാനും...
ക്ലാസ്സ്‌ വിട്ടു പൊകുംബോള്‍ എന്റെ കയ്യില്‍ നിന്നും ഒരു പൂവു ബലം പിടിചു മേടിചു..ദുഷ്ട--ഞ്ഞാന്‍ മനസ്സില്‍ പ്രാകി..

അന്നുചക്കു ഒരുസംഭവം നടന്നു...എന്നൊടു അതുവരെ ഒരു വാക്കു പൊലും മിണ്ടാത്ത ഞാന്‍ എപ്പൊഴും മുഖത്തേക്കു നോക്കിയിരിക്കാറുള്ള എന്റെ ക്ലാസ്സിലെ ഏറ്റവും വലിയ പവറുകാരി നിഷമൊാളു എന്നെ നൊക്കി ഒരു ചിരി പാസ്സാക്കി..ഞാന്‍ വെയിറ്റിട്ടു നിന്നു... ആഹാ...

അവളു പതുക്കെ എന്റെ അടൂത്തേക്കു വന്നു...ശ്രീ ... ഒരു പൂവു തരോ...അന്നു ലാലേട്ടന്റെ" ചിത്രം" ഇറങ്ങിയ സമയം ആണു... ഞാന്‍ ലാല്‍ സ്റ്റ്യലില്‍ വിരല്‍ ക്രോസ്സ്‌ ചെയ്തു ഒന്നന്തരം ഒരു സയിറ്റ്ട്‌ അടിചു... എന്നിട്ടു പൂവു എടുതു കയ്യില്‍ കൊടുത്തു...


അന്നെന്റെ രണ്ടാമതെ പ്രേമം തുടങ്ങി...

ആദ്യതെ അനുഭവം പിന്നെ എഴുതാം കേട്ടൊ...വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി.. ഞങ്ങള്‍ വേറെ ഒരിടത്തെക്കു താമസം മാറി..എനിക്കു ജോലി കിട്ടി..വെറെ ഒരു ലോകത്തെക്കു ഞാന്‍ എന്നെ പറിചു നട്ടു...

അങ്ങനെ ഒരു അവധിക്കാലതു ഞാന്‍ വീണ്ടും വലിയമ്മയുടെ വീട്ടില്‍ പൊയി...അവിടെ ആ പൂമരം ഇല്ലായിരുന്നു..ഞാന്‍ ചൊദിച്ചില്ല.. വെട്ടിക്കളഞ്ഞോ എന്നു... ഒരു നൊംബരം എന്റെ മനസ്സില്‍... എന്റെ മനസ്സ്സില്‍ ഞാന്‍ ആ മരം കണ്ടു..

നിറയേ പൂക്ക്കളുള്ള ചെംബക മരം......

5 comments:

പ്രയാസി said...

ആരെങ്കിലും ഒക്കെ ഇതു വായിക്കുമോ ആവോ...
എന്തു ചോദ്യാ ഇഷ്ടാ ഇതു..!?

ആദ്യത്തെ സംരംഭം എന്നാ..!??

സായന്തനം said...

http://varshameghangal.blogspot.com

കുഞ്ഞന്‍ said...

ചെമ്പകപ്പൂവ് നന്നായിട്ടുണ്ട്...! അതൊക്കെ ഒരു കാലം..!

അക്ഷരത്തെറ്റ് ഒന്നു ശ്രദ്ധിക്കുക. തുടര്‍ന്നും എഴുതൂ വായിക്കാന്‍ ഞങ്ങളൊക്കെയുണ്ട്...:)

ശ്രീ said...

നന്നായിട്ടുണ്ട്, മാഷേ...

:)

RiGa said...

good. ente manasum poothu.. bhootakala madurasmaranakalude chempaka sugandham chuttilum vyapichu.. eniyum chempaka sugandhangalkkayulla kathirippode