പഴയ പൂനെ നഗരത്തിന്റെ തിരക്കില്‍ ഒരു പുസ്തകം തപ്പിക്കൊണ്ടു നടക്കുംബൊള്‍ ആണു ഒരു സയ്ക്കിള്‍ കട ഞാന്‍ ശ്രധിചതു..അവിടെ തിളങ്ങി നില്കുന്ന എണ്ണയിട്ട സയിക്കിളുകള് കണ്ടപ്പൊള്‍ പഴയ കാല ഒര്മകള് തിരകളായി മനസ്സില്‍ ഇരംബി വന്നു...
അന്നു സയിക്കിള്‍ എന്നതു ഒരു മണി നാദമായിരുന്നു..പത്രം ഇടുന്ന മണിച്ചേട്ടന്റെ ..ഇടക്കു ചെറിയമ്മയേയും മക്കളെയും കാണാന്‍ വരുന്ന ഗിരിച്ചേട്ടന്റെ.. അന്നു ഒാടിക്കളിക്കുന്ന സമയം ആയിട്ടെ ഉള്ളൂ...പിന്നെ പിന്നെ അതു മണി ശബ്ദത്തില്‍ നിന്നും ബ്രേക്കും പെടലും ഡയിനാമൊ പോലുള്ള വലിയ കാര്യങ്ങലേക്കുള്ള അറിവായി വളര്‍ന്നു..അതോടെ അതിലുള്ള കംബവും..ചേട്ടന് മിടുക്കനായിരുന്നു..തൊട്ടപ്പുറത്തെ അനിലന്‍ ചേട്ടന്റെ (പത്താം ക്ലാസ്സും കഴിഞ്ഞു ട്ടൂട്ടോറിയല് കോളേജും തട്ടിപ്പും ബ്രെയ്ക ഡാന്‍സും ഒക്കെ ആയി നടന്നിരുന്ന) സയിക്കിള്‍ തുടച്ചു കൊടുത്തും ഒക്കെ ചേട്ടന് സയിക്കിള്‍ ഇട്ങ്കാലിട്ടു ചവിട്ടാനും അവിടുന്നു സീറ്റില്‍ കേറിയിരുന്നു ചവിട്ടാനും ഗ്രാഡുവേറ്റു ചെയ്തു..
.അതു നോക്കി കണ്ടും പിന്നില്‍ നിന്നു തള്ളിയും ഞാനും എന്റെ വാലായ കുഞ്ഞനും കുറെ നടന്നു...പിന്നെ പിന്നെ നമ്മക്കും വേണം സയിക്കിള്‍ എന്ന്ന ആശയത്തിനു ശക്തി കയറി...പിന്നെ അങ്ങോട്ടു സമര പരമ്പര തന്നെ ആയിരുന്നു വീട്ടില്‍...അചന് അന്നു സര്‍ക്കാര്‍ ജോലിയുമായി ദൂരെ ആയിരുന്നതു കൊണ്ടും മെയിന്‍ റോഡിനോടു വളരെ അടുത്തായതിനാലും ഞങ്ങളുടെ നല്ല മാല പടക്കം പോലത്തെ സമയം ആയതിനാലും സുപ്രീം കോടതി വളരെ സമയം പ്രതിരോധിച്ചതിനു ശേഷം ആണു അതു അനുവദിച്ച്തു...പിന്നെ അങ്ങൊട്ടുള്ള വെക്കേഷന് കാലം സയിക്കിള്‍ കാലം..... ഞങ്ങളുടെ ഗ്രാമം മുഴുവന്‍ ത്രിമൂത്തികളായ ഞങ്ങള്‍ സയിക്കിള്‍ കൊണ്ടു അളന്നു തീര്‍ത്തു...
.മൂന്നു പേരും ആകെപ്പാടെ ഒരു സയിക്കിളും...ആഭ്യന്തര കലാപം പൊട്ടിപുറപ്പെടാന്‍ വല്ലതും വേണോ,.. അതുണ്ടായി...
അങ്ങനെ എന്റെ ഏഴാം ക്ലാസ്സു കഴിഞ്ഞപ്പ്പൊ സ്ക്കൂളില്‍ ഫസ്റ്റു അടിച്ചെടുത്തപ്പൊ..എനിക്കും ഒരു ഹാഫ് സയിക്കിള്‍ അനുവദിച്ചു...
ആദ്യത്തേ സയിക്കിള്‍ അച്ചന് നഗരതില് നിന്നു വാങ്ങി ചവിട്ടി കൊണ്ടു വന്ന ദിവസം ഓര്‍മയില്‍ നിന്നും ഇനിയും മാഞ്ഞു പോയിട്ടില്ല.....പിന്നെ പിന്നെ ജീവിതം സയിക്കിളില്‍ നിന്നും സ്കൂട്ടറിലെക്കും കാറിലേക്കും പുരോഗമിച്ചു...
പഴയ സയിക്കിള്‍ തുരുംബെടൂതു വീട്ടിലെവിടെയൊ ഉറങ്ങിക്കിട്ക്കുന്നു... പക്ഷെ ഇപ്പ്പ്പൊഴും ഒരു ആഡംബര കാര്‍ കാണുംബൊള്‍ കണ്ണു മിഴിച്ചു നോക്കി അതിന്റെ സ്പെസിഫികേഷന് മനസ്സിലാക്കുംബൊളും...അതിനേക്കളും കൊതിയോടേ പുത്തന്‍ സയിക്കിളും ചവിട്ടി സ്കൂളിലേക്കും ട്ടുഷനും പോകുന്ന പിള്ളേരെ കാണുംബൊള്‍ പുതിയ തലമുറ സയിക്കിളുകളെ സ്നേഹിക്കുന്നു...
നഷ്ടപ്പെട്ടു പോയ കാലത്തെ ഒരു നിസ്സംഗമായ കണ്ണു ചിമ്മലില്‍ ഒതുക്കി ഒരു തുള്ളി കണ്ണു നീര് വീഴ്ത്തി.....
Subscribe to:
Post Comments (Atom)
1 comment:
പണ്ടെന്റെ സന്തത സഹചാരിയായിരുന്നു സൈക്കിള്‍. സൈക്കിള്‍ ഇല്ലെങ്കില്‍ കൂട്ടുകാര്‍ ചോദിക്കും എന്ത് പറ്റി..നിനക്ക് വല്ല കുഴപ്പവുമുണ്ടോ? :)
Post a Comment