കഴിഞ്ഞ ആഴ്ച ഞാൻ വ്യത്യസ്തമായ ആഹ്ലാദകരമായ രണ്ടു അനുഭവങ്ങളിലൂടെ കടന്നു പോയി...
ടി.എൻ.കൃഷ്ണൻ എന്ന പ്രതിഭയുടെ വയലിൻ ആണു ഒന്നാമത്തെ...ഒരു കൗതുകത്തിനു പലപ്പൊഴും ക്ലാസ്സിക്കൽ മ്യൂസിക് കേട്ടിട്ടുന്റെന്നല്ലാതെ അതിന്റെ രാഗ വിസ്താരങ്ങളെ കുറിച്ചൊന്നും ഒരു അറിവുമില്ലാത്ത ഒരാൾ ആണു ഞാൻ.. സാന്ദർഭികവശാൽ ഒരു മ്യുസിക് ഷോപ്പിൽ കയറിയപ്പോൾ മേൽപ്പറഞ്ഞ സിഡി കണ്ടു..എന്തോ ഒരു തോന്നലിൽ അതു വാങ്ങി...
സ്വീറ്റ് സ്വിംഗ് എന്ന് പേരിട്ട ആ സിഡിയിൽ നാലു പെർഫോമൻസുകൾ ആണു ഉള്ളതു... എന്നെ അതു മറ്റൊരു ലോകത്തെക്കു കൊണ്ടു പോയി... പ്രത്യേകിച്ചും നഗുമോ..എന്ന കീർത്തനം വിസ്മയകരമായ അനുഭൂതി പകർന്നു തന്നു അതു..എന്റെ കൊളേജു ചങ്ങാതി ശങ്കരന്റെ (വയലിൻ വിദഗ്ദൻ) ഓർമകൾ ഉണർത്തി... കഴിഞ്ഞപ്പൊൾ ഒരു മഴ പെയ്തു തോർന്ന അനുഭവം....
അടുത്തതു ഇൻ പെർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സ് എന്ന ഹോളിവുഡ്ഡ് മൂവി ആണു..വിൽ സ്മിത്തിന്റെ തീ പാറുന്ന അഭിനയം കണ്ടും അമേരിക്കൻ ജീവിതത്തിന്റെ മറ്റൊരു മുഖം കാണിച്ചു തന്നും അതെന്നെ വീണ്ടും ജീവിതത്തിന്റെ നിസ്സാരതകളേ കുറിച്ചും നിസ്സഹായതകളെ കുറിച്ചും ഓർമപ്പെടുത്തി..
വായിക്കുന്ന് എന്റെ എല്ലാ മാന്യസുഹൃത്തുകളോടും ഈ രണ്ടനുഭവങ്ങളും ഞാൻ ശുപാർശ ചെയ്യുന്നു...
Subscribe to:
Post Comments (Atom)
1 comment:
വയലിന്‍ ഞാന്‍ കേട്ടിടില്ല .... പക്ഷെ പെര്സുറ്റ് ഓഫ് ഹാപ്പിനെസ്സ് എന്‍റെ പ്രിയപ്പെട്ട ഒരു ചിത്രം ആണ് .... പിന്നെ പറ്റുമെങ്കില്‍ ഗെറ്റിംഗ് ഹോം ഒന്നു കണ്ടു നോക്കു ...വേറെ ഒരു അനുഭവം ആയിരിക്കും
Post a Comment