Friday, August 29, 2008

ആരാണു വർഗീയവാദികൾ? എന്താണു ഒറീസ്സയിൽ നടക്കുന്നതു?

ഒരു പ്രത്ത്യേക വർഗം മതി അല്ലെങ്കിൽ ഒരേ ഒരു അത്താണി മാത്രമേ ഉള്ളൂ എന്നു പറയുന്നതല്ലേ വർഗീയത?

അങ്ങനെയെങ്കിൽ വിദ്യാഭ്യാസം,ചികിത്സ എന്ന പേരിൽ വിഷമതകൾ അനുഭവിക്കുന്ന ആദിവാസികളെ മതം മാറ്റിയും വലിയ തുകകൾ ഗ്രാന്റ്‌ പറ്റി സുഖ ജീവിതം നയിക്കുന്ന ഒരു പറ്റം തമ്പുരാക്കന്മാരെ എന്താണു വിളിക്കെണ്ടതു?

എത്രയോ പഴയ ഒരു സംസ്കാരം പിൻ തുടരുന്ന ഒരു വലിയ സമൂഹത്തിന്റെ തനിമ തകർത്തുകൊണ്ടാണു പണം നൽകി ഇതു നടപ്പാക്കി വരുന്നതു..

മറ്റു മതങ്ങളെ സഹിഷ്ണുതാപൂർവ്വം നോക്കിക്കണുന്ന ഒരു വലിയ വിഭാഗത്തിനെ വല്ലാതെ നിരാശപ്പെടുത്തി എത്ര കാലം മുന്നോട്ടു പോകാൻ കഴിയും?

ഈയടുത്ത്‌ അംഗ സംഖ്യ വർദ്ധിപ്പിക്കാനുള്ള ആഹ്വാനം നടത്തിയ ഒരു ബിഷപ്പ്‌ കൊടികെട്ടിയ വർഗീയ വാദികളെ പോലും നാണിപ്പിച്ചു കളഞ്ഞു..കഷ്ടം...

ഒരു പക്ഷെ ഇന്നും ഗവൺമന്റ്‌ അംഗീകാരത്തൊടെ തുടരുന്ന ജാതിവ്യവസ്ത ആരെയാണു സഹായിക്കുന്നതു? പരിവർത്തിത വിഭാഗങ്ങൾക്കും സംവരണം വേണമെന്ന വാദം സൂചിപ്പിക്കുന്നതു എന്താണു?

വോട്ടു ബാങ്ക്‌ രാഷ്ട്രിയം കളിക്കുന്ന എല്ലാ ഗ്രൂപ്പുകളും അലോസരപ്പെടുത്തുന്ന ഇത്തരം ചോദ്യങ്ങളെ അവഗണിച്ചേക്കും...പകേഷെ എത്ര കാലം?

ഹജ്ജിനു പോകാൻ സബ്സിഡി കൊടുക്കുന്ന ഒരേ ഒരു രാജ്യം ഇന്ത്യ മാത്രം? എന്തു മതേതരമാണു ഇതു? എല്ലാ പൗരന്മാർക്കും തുല്യ നീതി??

ഞാൻ ഒരിക്കലും ഒരു മത വിശ്വാസിയല്ല! കാരണം എല്ലാ മതങ്ങളും ദൈവത്തിന്റെ പേരിൽ സംഖടിത ബിസിനസ്സു നടത്തുന്ന സംഖങ്ങളായി അധപതിച്ചിരിക്കുന്നു ഇപ്പോൾ...

മാറ്റത്തിന്റെ കാറ്റു വീശേണ്ട കാലം അതിക്രമിച്ചിരിക്കുന്നു സുഹ്രുത്തുക്കളേ...

10 comments:

റിജാസ്‌ said...

ഞാൻ ഒരിക്കലും ഒരു മത വിശ്വാസിയല്ല! കാരണം എല്ലാ മതങ്ങളും ദൈവത്തിന്റെ പേരിൽ സംഖടിത ബിസിനസ്സു നടത്തുന്ന സംഖങ്ങളായി അധപതിച്ചിരിക്കുന്നു ഇപ്പോൾ...

മാറ്റത്തിന്റെ കാറ്റു വീശേണ്ട കാലം അതിക്രമിച്ചിരിക്കുന്നു സുഹ്രുത്തുക്കളേ...
എന്നു പറഞ്ഞാണ് താങ്ങൾ അവസാനിപ്പിക്കുന്നത്. സോദരാ താങ്ങളുടെ പോസ്റ്റ് വായിക്കുബോൾ തന്നെ മനസിലാവും താങ്ങൾ ഒരു പക്ഷത്ത് നിന്നാണ് നോക്കി കാണുന്നത് എന്നുള് കാര്യം.കാരണം അംഗ സംഖ്യ വർദ്ധിപ്പിക്കാനുള്ള ബിഷപ്പ് ആഹ്വാനം നടത്തിയത് താങ്ങൾ കണ്ടു. ഇതേ പോലെ ഒരു ആഹ്വാനം RSS നടത്തിയത് താങ്ങൾ കണ്ടില്ല.വോട്ടു ബാങ്ക്‌ രാഷ്ട്രിയം കളിക്കുന്നു എന്നതിനോട് ഞാനും യോജിക്കുന്നു. വോട്ടു ബാങ്ക്‌ രാഷ്ട്രിയം എല്ലാവരും കളിക്കുന്നു എന്നുക്ഷ് നമ്മൾ മനസിലാക്കണം.
പിന്നെ മറ്റു മതങ്ങളെ സഹിഷ്ണുതാപൂർവ്വം നോക്കിക്കണുന്ന ഒരു വലിയ വിഭാഗം എന്നു താങ്ങൾ സൂ‍ചിപ്പിച്ചവർ ഉൾപ്പെട്ട ഒരു കൂട്ടം ആണല്ലോ ബാബറി മസ്ജിദ് തകർത്തത്. അപ്പോൾ അങ്ങനെയും അവകാശപെടാൻ സാധിക്കില്ല
ഈ കാര്യങ്ങളും താങ്ങൾ ചൂണ്ടി കാണിച്ചിരുന്നെങ്കിൽ താങ്ങൾ മുകളിൽ എഴുതിയ വരികൾ ഉൾക്കൊള്ളാമായിരുന്നു.
മാറ്റത്തിന്റെ കാറ്റു വീശേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതിനോ‍ട് ഞാൻ പൂർണമായും യോജിക്കുന്നു.
ഇതിൽ നിന്നെല്ലാം മാറി ചിന്തിക്കാൻ നമ്മുക്ക് എല്ലാം കഴിയണം

സായന്തനം said...

പ്രിയ റിജാസ്‌,
പ്രതികരണത്തിനു വളരെ നന്ദി.പക്ഷെ താങ്കൾ ബ്ബബറി മസ്ജിദ്‌ തകർന്നതിനു പിന്നിലെ രാഷ്ട്രീയ അജണ്ടകൾ കണ്ടില്ലെന്നു തോന്നുന്നു...
ഇത്രയും വർഷങ്ങൾക്കുള്ളിൽ ആകെപ്പാടെ ഒരു മസ്ജിദ്‌ പ്രശ്നമല്ലേ ഉണ്ടായുള്ളൂ..അതും തികച്ചും രാഷ്ട്രീയം..മറ്റുള്ള ലോകത്തേക്കു പ്രത്യേകിച്ചും മുസ്ലിം ഭരണം നടക്കുന്ന് രാജ്യങ്ങളിലെ ന്യുനപക്ഷങ്ങളുടെ അവസ്ത ഒന്നു പരിശോധിക്കുന്നതു വളരെ നന്നായിരിക്കും... എന്നു വച്ച്‌ മതങ്ങളുടെ ക്വാളിറ്റി അനാലിസിസ്‌ നടത്തി ഒന്നു ഏറ്റവും നല്ലതു എന്ന് മാർക്കിടാൻ എനിക്കു ഒരു താൽപര്യവുമില്ല സഖാവെ..എല്ലാവരും ഇടനിലക്കാർ..തട്ടിപ്പുകാർ...എല്ലാ മതങ്ങളും..പാവം ഈശ്വരൻ....

അടകോടന്‍ said...

ഏതൊരു പ്രസ്താനത്തിന്‍റെ പേരിലാണൊ എന്‍റെ പട്ടിണി മാറ്റാന്‍ ഭക്ഷണവും നാണം മറക്കാന്‍ വസ്ത്രവും തരുന്നത്,
ആ പ്രസ്താനത്തില്‍ ചേരാന്‍ ഞാന്‍ തയ്യാറാണ്.

സായന്തനം said...

Mr.Adakodan,
thanks fr ur comment..join to that group nd enjoy! but hw many days they wl provide u that?

റിജാസ്‌ said...

പ്രിയ സായന്തനം താങ്ങൾ ഒരു പക്ഷത്ത് നിന്നാണ് നോക്കി കാണുന്നത് എന്നു തോന്നിയതിനാൽ ആണ് ഞാൻ പ്രതികരിച്ചത്.
പിന്നെ ബ്ബബറി മസ്ജിദ്‌ തകർക്കുന്നതിൽ മാത്രമല്ല ,ഇന്നു ഇവിടെ നടക്കുന്നതെല്ലാം രാഷ്ട്രീയ അജണ്ടകളുടെ ഭാഗം തന്നെയാണ് അതിൽ യാതൊരു സംശയവും ഇല്ല.
പിന്നെ മുസ്ലിം ഭരണം നടക്കുന്ന് രാജ്യങ്ങളിലെ ന്യുനപക്ഷങ്ങളുടെ അവസ്തയെ കുറിച്ച് താങ്ങൾ പറഞ്ഞല്ലോ, എല്ലാ രാജ്യത്തെ കുറിച്ചും എനിക്കറിയില്ല എന്നാൽ ഞാൻ ഇപ്പോൾ താമസിക്കുന്ന UAE യുടെ കാര്യത്തിൽ താങ്ങൾ പറഞ്ഞത് ശരിയല്ലാതായി തീരും.

പിന്നെ അടകോടന്‍ പറയുന്നത് പോലെ പട്ടിണി മാറ്റാന്‍ ഭക്ഷണവും നാണം മറക്കാന്‍ വസ്ത്രവും തരുന്നത് ഏതൊരു പ്രസ്താനമാണോ
ആ പ്രസ്താനത്തില്‍ ചേരാന്‍ ഞാനും തയ്യാറാണ്.
പക്ഷെ അങ്ങനെ ഒരു പ്രസ്താനത്തെ ഞാൻ നോക്കിയിട്ട് എവിടെയും കാണാനില്ല.

സായന്തനം said...

റിയാസ്ജി,
ഇവിടെ നടക്കുന്നതെല്ലാം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണൊ?മതപരിവർത്തനത്തിലെവിടെയാണു രാഷ്ട്രീയം? അതൊരു ചികിത്സ വേണ്ട രോഗം തന്നെയല്ലേ?

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കു നൽകിവരുന്ന എല്ലാ അവകാശങ്ങളും യു.എ.ഇ യിൽ ഉണ്ടെന്നു ഞാൻ മനസ്സിലാക്കിയിരുന്നില്ല..ഇവിടെ പിന്നെ രണ്ടുതരം പൗരന്മാരാണല്ലോ... പ്രത്യെക അവകാശങ്ങൾ ഉള്ളവരും ഇല്ലാത്ത പാവങ്ങൾ ഭൂരിപക്ഷവും..

പ്രജാപതി said...

സുഹൃത്തേ,
ആരും വര്‍ഗീയവാദിയായി ജനിക്കുന്നില്ല. എന്നാല്‍ സമൂഹമല്ല അവനെ അങ്ങനെയാക്കുന്നത്‌. എന്റെ ചില ബാല്യകാല സുഹൃത്തുക്കളിപ്പോള്‍ ആര്‍. എസ്‌ സ്‌ക്വയറിലുണ്ട്‌. അവരിലൂടെ ഞാന്‍ വര്‍ഗീയതയുടെ ഭാവഭേദം, വിഷപ്പകര്‍ച്ച കണ്ടറിയുന്നു.
പിഞ്ചുകുഞ്ഞിനെ ശൂലംകൊണ്ടു മാതാവിന്റെ വയറ്റില്‍ വച്ചേ കൊന്ന്‌(ഗുജറാത്ത്‌), മതപ്രചാരകരെ ചുട്ടുകൊന്ന്‌(ഒറീസ) ചുടലനൃത്തംവയ്‌ക്കുന്ന ഇവന്മാരെ എങ്ങനെ കൈകാര്യംചെയ്യുമെന്നത്‌ ഒരു ചോദ്യമാണ്‌.
ഇതു കൂടി ശ്രദ്ധിക്കൂ:
1-എല്ലാ വര്‍ഗീയതയും ഭീകരതയും എതിര്‍ക്കപ്പെടണം.
2-ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെന്ന വേര്‍തിരിവ്‌ നന്നല്ല
3-അക്രമിയെ തിരിച്ചടിക്കുന്നതും നിരപരാധിയെ കൊല്ലുന്നതും സമമല്ല ഒരിക്കലും
4-ഒറീസയിലെ ഇരകളുടെ മതത്തിന്റെ മുകളിലിരുന്നാണ്‌ ബുഷ്‌ ഭരണകൂട ഭീകരത നടപ്പാക്കിയത്‌-
5-കശ്‌മീരികള്‍ക്കായി വാദിച്ച അരുന്ധതിയുടെയും ശബ്‌നാ ആസ്‌മിയുടെയും കോലം കത്തിച്ചതു നീതിയാണോ.
6-അവിടെ ഇന്ത്യന്‍ പട്ടാളം നമ്മുടെ തന്നെ സഹോദരങ്ങളെ ശത്രുക്കളായി കാണുമ്പോള്‍ വിജയിക്കുന്നത്‌ യഥാര്‍ഥ ശത്രുക്കളല്ലേ
7-നിരപരാധികള്‍ക്കായി-ഏത്‌ മതക്കാരന്‍ ആയാലും- നാം ശബ്ദിക്കുക. അക്രമിയെ നിലയ്‌ക്കു നിര്‍ത്തുക. അതിനു പ്രാര്‍ഥന മാത്രം പോര. പിന്നെയോ

സായന്തനം said...

ഹലോ പ്രജാപതി,
താങ്കളുടെ മറുപടിക്കു നന്നി..അതിലെ ആത്മാർഥതയെ ഞാൻ അഭിനന്ദിക്കുന്നു...
പക്ഷെ ഞാൻ ഉന്നയിച്ച ചോദ്യങ്ങളിലേക്കു ഒന്നുകൂടി പുനർവ്വായന നടത്തൂ... ഞാൻ ഒരു വിഭാഗത്തെയും ന്യായികരിക്കുന്നില്ല സോദരാ.. എന്നു മാത്രമല്ല ഒരു തരത്തിലുള്ള വയലൻസിനെയും ന്യായീകരിക്കുന്നുമില്ല.

പക്ഷേ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം വളരെ കയ്പുള്ളതായിരിക്കും...
സ്യുഡോ സെക്യുലറിസ്റ്റുകൾ എന്ന വിഭാഗത്തെ എപ്പൊഴും പേടിക്കണം..

വേറെ ഏതെല്ലാം രാജ്യങ്ങളിലൊക്കെയാണു ചില വിഭാഗങ്ങൾക്കു മാത്രം പ്രത്യേക അവകാശങ്ങൾ നൽകി രണ്ടു തരം പൗരന്മാരെ സൃഷ്ടിച്ചു വച്ചിരിക്കുന്നതു?
അതിലുള്ള രാഷ്ട്രീയം ആണു എന്റെ ചോദ്യങ്ങൾ? അതിന്റെ തുടർച്ചയാണു ഇവിടെ നടമാടുന്നതെല്ലാം..അല്ലെന്നു പറയാമോ???

Darsan said...

It's a never ending debate....

It will never find its real intentions....

Interpretations!!!!!! that's were the non conformance lies..

What ever may be the views and comments of the majority & minority.. only India is vulnerable to these kind of culture sharing, deliberate proliferation & open criticism..

That's the only left over we enjoy from 1947

Some of them enjoy it some abuse it. We can only hope for a change... or else yell for a change..

we get an ambiance we demand for... see in the case of our neighbors.

May be you all think of an escapist immigration. I am seriously thinking about it. There is not much to discuss. Either put some efforts to change it or find yourself a place where you can be happy.. I shall go with the later. Lil pragmatic , a bit sour, but truth!!!!

R.Sajan said...

സുവിശേഷത്തെയും വെറും വയറ്റിപ്പിഴപ്പിനുള്ള തൊഴിലായിക്കണ്ടു്‌, പാവങ്ങളായ നിഷ്കളങ്കരുടെ ഇടയില്‍ അസമാധാനം വിതയ്ക്കുന്നതും നമ്മള്‍ മലയാളികളാണു്‌.