Wednesday, February 4, 2009

പാലസ്തീനിൽ നിശ്ചയമായും പൊളിയുന്ന ബിസിനസ്സ്‌ എന്തായിരിക്കും?

സംശയമില്ല, ആദ്യം പൂട്ടേണ്ടി വരുന്നതു ഇൻഷൂറൻസ്‌ കമ്പനികളായിരിക്കും.. പ്രീമിയം അടച്ചു തുടങ്ങിമ്പോഴെക്കും ഇസ്രായേലിന്റെ വെടിവെച്ചുകളിയും റോക്കറ്റ്‌ വിക്ഷേപണവും മൂലം തട്ടിപ്പോകുന്ന ആളുകൾക്ക്‌ കോമ്പൻസേഷൻ കൊടുത്താൽ തന്നെ ഒരു വിധം വലുപ്പമുള്ള കമ്പനികളൊക്കെ പൂട്ടേണ്ടിവരും...

ലോക സമാധാനത്തിന്റേയും ജനാധിപത്യത്തിന്റേയും അപ്പോസ്ത ലന്മാരായ അമേരിക്ക കണ്ണുമടച്ചു പൂച്ചയുറക്കം നടിക്കുന്ന ഒരേ ഒരു സംഗതി.. സൗദി രാജകുടുംബത്തിന്റെ സർവ്വാധിപത്യത്തിനു കുട പിടിക്കുന്ന ഇവരാണു ജനാധിപത്യത്തിന്റെ കാവൽ മാലാഖമാർ!

ഒരു കാര്യവുമില്ലാതെ മരിച്ചുവീഴുന്ന കുട്ടികളുടെ ഫോട്ടോ കണ്ടു ഹൃദയം തകർന്നാണു ഈ കുറിപ്പ്‌ എഴുതുന്നത്‌..

എന്നാണാവോ മനുഷ്യൻ മതത്തിന്റെയും രാജ്യത്തിന്റേയും ഭാഷയുറ്റേയും രാഷ്ട്രീയത്തിന്റേയും അതിരുകൾ മായ്ച്ചുകൊണ്ട്‌ ജീവിക്കാൻ (യുദ്ധം ചെയ്തു മരിക്കാനോ കൊല്ലപ്പെടാനോ അല്ല) തുടങ്ങുന്നത്‌..

അതോ ഇതു ഒരു ഉട്ടോപ്യൻ സങ്കൽപ്പമായി എന്നും നിലനിൽക്കുമോ? ആർക്കറിയാം? ദൈവമുണ്ടെങ്കിൽ അദ്ദേഹത്തിനറിയുമായിരിക്കാം??

5 comments:

ശ്രീ said...

ഉത്തരമില്ലാത്ത ചില ചോദ്യങ്ങള്‍...

Rejeesh Sanathanan said...

ഒന്നുകില്‍ മരിക്കണം അല്ലെങ്കില്‍ കൊല്ലണം.:(

സുദേവ് said...

ഇനി ഇതൊന്നും മാറുമെന്നു തോന്നുന്നില്ല മാഷേ !!!!പ്രാര്‍ഥിക്കാം ...പ്രയത്നിക്കാം

Kannapi said...

ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല, ആദ്യം കുടുംബം നന്നാവണം (പലസ്തീന്‍) പിന്നെ മത ഭ്രാന്തും

സായന്തനം said...

സുഹൃത്തുക്കളേ,

അഭിപ്രായം രേഘപ്പെടുത്തിയതിനു നിങ്ങൾക്കു നന്ദി..

പ്രത്യാശകളാണല്ലോ ജീവിതത്തിനെ നയിക്കുന്നതു..അർത്ഥമില്ലെങ്കിലും..