അവനു മുപ്പത്തഞ്ജു വയസ്സിൽ റിട്ടയർ ചെയ്യണം..
അതു നാടകീയമായി, തന്നെ വേണം.. കോർപ്പറേറ്റ് മുതലാളിക്ക് ഒരു പ്രേമലേഘനം കൊടുക്കുന്ന ലാഘവത്തോടെ സമർപ്പിക്കണം..
പുരികം ചുളിച്ച് മുഖമുയർത്തി നോക്കുന്ന ആ പാവത്തിനൊട് ഒരു ടാറ്റ പറഞ്ഞിട്ട് രണ്ടു കൈയും പോക്കറ്റിൽ കുത്തി ചൂളമടിച്ച് ഇറങ്ങിപ്പോരണം..!
എന്നെത്തേക്കാളും മനോഹരമായ ആ സന്ധ്യക്ക് ഒരു ഫ്ലയിംഗ് കിസ്സ് എറിഞ്ഞു കൊടുത്ത് പത്ത് വർഷം കറങ്ങിത്തിരിഞ്ഞ ആ നഗരം വിടണം... അതിനു മുൻപേ വേണമെങ്കിൽ ഒരു കോപ്പ മദ്യം ആകാം...നിയോൺ ലാമ്പുകളുടെ വെളിച്ചത്തിൽ ഒരു ഈവനിംഗ് വാക്കും...
എന്നിട്ട്....???
ദൂരെ ദൂരെ അവന്റെ കൊച്ചു പട്ടണത്തിൽ ഒരു പുസ്തകക്കട തുറക്കണം... കൊച്ചുകട മതി.. അതിലെ എല്ലാ പുസ്തകവും സ്വയം തിരഞ്ഞെടുക്കണം... രാവു പകൾ കുത്തിയിരുന്നു വായിക്കണം..ആ ലഹരിയിൽ മുങ്ങണം...
ഉടമസ്ഥൻ വായിച്ചു തീരാത്ത പുസ്തകങ്ങൾ ഒന്നും വിൽക്കപ്പെടുകയില്ല എന്നു വലിയ അക്ഷരത്തിൽ എഴുതി വക്കണം..കടക്കകത്ത്..!
വായിച്ച് മടുക്കുമ്പോൾ നടത്തം പിടിക്കണം..പാടത്തെ കീറിമുറിച്ചു പോകുന്ന തിരക്കില്ലാത്ത ആ റോഡിലൂടെ... ഒരു ഈളം കാറ്റിൽ മയങ്ങിക്കിടക്കുന്ന ചെടികളേയും പൂക്കളോടും കണ്ണിറുക്കി കാണിച്ചു കൊണ്ട്...
ഇടക്ക് കട പൂട്ടി ദൂര യാത്രകൾ പോകണം..പൊതിച്ചോറു കരുതാതെ.. അവധൂതനെപ്പോലെ..ഒരു പി.കുഞ്ഞുരാമനായി..(അത്രക്കു വേണൊ! നോക്കട്ടെ!) വീണിടം വിഷ്ണുലോകം സ്റ്റൈലിൽ..സമാന്തരമായി പോകുന്ന പാളങ്ങൾക്കു മുകളിലൂടെ സ്വപ്നങ്ങളുടെ പിന്നാലെ പായണം..ഒന്നുമായും കൂട്ടിമുട്ടാതെ...
അതെ..അവന്റെ മനസ്സിലും ഒരു അരാജകവാദിയുണ്ട്..എല്ലാ മനുഷ്യരേയും പോലെ..അതു ഒരു കുറ്റമാണോ..?
അപ്പൊൾ അവളോ?? അവൾ ഒരു പ്രായോഗിക വാദി!!!!
അവളും അവരുടെ ജീവനുള്ള സൃഷ്ടികളും പട്ടിണി കിടന്നു മരിക്കാതിരിക്കാൻ ദൈവം അവന്റെ ചരട് അവളുടെ കൈയിൽ ഏൽപ്പിച്ചു കളഞ്ഞു!
പക്ഷെ ഒരു വലിയ തുകക്ക് ലോട്ടറി അടിക്കുമെന്നും, അതോടെ ആ ചരട് പൊട്ടിച്ചു ഒറ്റ ഓട്ടം വെച്ചു കൊടുക്കാമെന്നും അവൻ സ്വപ്നം കാണാറുണ്ട്..
അവന്റെ ഓരോ ഉച്ചക്കിറുക്കുകൾ...!
Subscribe to:
Post Comments (Atom)
7 comments:
എന്നാലും ഒരു സുഖമുള്ള ഉച്ചക്കിറുക്ക് തന്നെ...
ഉടമസ്ഥൻ വായിച്ചു തീരാത്ത പുസ്തകങ്ങൾ ഒന്നും വിൽക്കപ്പെടുകയില്ല എന്നു വലിയ അക്ഷരത്തിൽ എഴുതി വക്കണം..കടക്കകത്ത്..!
തീർച്ചയായും വേണം.
പ്രിയ ശ്രീ,
വളരെ നന്ദി...
പ്രിയ തൂലികാജാലകം..
ആദ്യ വരവിനും താങ്കളുടെ പ്രതികരണത്തിനും നന്ദി..
കൊള്ളാം ഈ ഉച്ചക്കിറുക്ക്....
ലോട്ടരി അടിക്കുമെന്ന് ഞാനും സ്വപനം കാണാരുണ്ട്
Dear Anoop,
thanks for ur comment...
Post a Comment