Tuesday, December 23, 2008

എന്റെ ഗുരുവായൂരപ്പാ...

ഏറെകാലങ്ങൾക്കു മുൻപാണു..
വീട്ടുകാർക്കൊപ്പം ഒരു ഗുരുവായൂർ യാത്ര....
എപ്പൊളത്തെയും പോലെ ജനസമുദ്രം... തിക്കും തിരക്കും..കർശന പരിശോധനകൾ...സെക്യൂരിറ്റിയുടെ പരുഷ ഭാവങ്ങൾ...
ഒഴിവാക്കാനായി എല്ലാവരേയും പറഞ്ഞുവിട്ട്‌ ഒറ്റക്കു പുറത്തുതന്നെ നിന്നു.. വെറുതെ സമയം പൊക്കാൻ ഒന്നു കണ്ണൊടിചപ്പൊൾ പീപ്പികൾ വിൽക്കുന്ന ഒരു കട..പല തരത്തിൽ വർണ്ണത്തിൽ..ചേട്ടന്റെ മകനെ ഓർത്തു കൊണ്ടു കയറിച്ചെന്നു...മനസ്സിൽ പഴയ ഉത്സവക്കാലം...അഛന്റെ വിരൽത്തുമ്പ്‌...അന്തം വിട്ട കാഴ്ചകൾ..
ഒരു കൊച്ചു പയ്യൻ..വിൽപനക്കരൻ..നല്ല പുഞ്ജിരി...
"എന്താ സാർ, ദർശനത്തിനു പോയില്ലേ? കൂടെ വന്നവരൊക്കെ അകത്തു കടന്നല്ലോ?

ഇല്ലപ്പാ..ഈ തിരക്കിൽ അദ്ദേഹത്തെ എങ്ങനെ കാണും? എങ്ങി നെ പ്രാർത്തിക്കും?
ദാ സാർ ഈ പീപ്പി മതിയോ? അല്ലെങ്കിലും ഇടിച്ചവടേ ചെന്നാലും അവിടെ ആരുണ്ട്‌? ഈ തിരക്കും ബഹളവും തുടങ്ങിയ വഴിക്കെ പുള്ളി ഇറങ്ങിപ്പൊയില്ലേ?
പിന്നെ..ഇയാളൊടു പറഞ്ഞല്ലേ പൊയത്‌? വാചകമടിക്കാതെ പീപ്പിടെ വില പറ കുട്ടാ?..

ഇതിനു പത്തു രൂപാ...അല്ലെങ്കിലും സ്വയം ചെയ്യുന്ന കാര്യം തന്നൊടു തന്നെ പറയുന്നതെന്തിനാ സാറേ? ഒരു കാപ്പി കുടിക്കാൻ ഇറങ്ങിപ്പോന്നു..അതിനകത്തിരുന്നു ആചാരങ്ങൾ എന്നെ ശ്വാസം മുട്ടിച്ചു കളഞ്ഞു.. പിന്നെ ഇവിടെ ആകുമ്പോൾ കളങ്കമില്ലാത്ത കുഞ്ഞുങ്ങളുടെ സന്തോഷം കാണാല്ലോ...

ഒഹൊ..നീ ആളു കൊള്ളാലൊടാ ചെറുക്കാ..ഇന്നാ രൂപാ... പിന്നെ ഇതു ദക്ഷിണ..നേരിട്ടു കണ്ട സ്തിതിക്കു ഇനി ഭണ്ടാരത്തിൽ ഇടണ്ടല്ലോ?

ഹഹ..സാറും ആളു കൊള്ളാം..പക്ഷേ എനിക്കി ഇതു വേണ്ടാ..പിന്നെ സന്തോഷത്തൊടെ ഈ കടക്കു പുറകിൽ ഒരു വൃദ്ധ ഇരിപ്പുണ്ടു..അവർക്കു കൊടുത്താൽ വേണ്ടില്ല..പട്ടിണിയാണു പാവം...എന്റെ പ്രസാദത്തിനു കാക്കാൻ വയ്യ...

ശരി മൊനെ..ഞാൻ കൊടുത്തൊളാം... അപ്പൊ ഇനി വരുമ്പൊൾ കാണാം...? മൊന്റെ പേരെന്താ?

കണ്ണൻ...പിന്നെ സാർ എന്നെ കാണാൻ ഇവിടെ വന്നിട്ടിനി കാര്യം ഇല്ല...

എന്താ താൻ കച്ചവടം നിർത്താൻ പോവാണൊ?

അല്ല സാർ..എന്നെ കാണാൻ സാർ സ്വയം ഉള്ളിലേക്കു നോക്ക്യാ മതി...

5 comments:

ബാജി ഓടംവേലി said...

കാണാൻ .....
സ്വയം ഉള്ളിലേക്കു നോക്ക്യാ മതി...

ബിനോയ്//HariNav said...

നടക്കണ കാര്യം വല്ലോം പറ മാഷേ. ഉള്ളിലേക്ക് നോക്കുമ്പോള്‍ കാണുന്ന ഞെട്ടിപ്പിക്കുന്ന മാലിന്യക്കൂമ്പാരത്തിലെ തീ അണക്കാനാണ് ചിലര്‍ ഒന്നാം തിയതി ഗുരുവയൂരിലേക്കോടുന്നത്.

സായന്തനം said...

ഹഹ..ബിനോയ്‌..പ്രതികരണത്തിനു നന്ദി..

ചിലപ്പൊൾ ഭഗവാൻ ഒരു ഫയർമാൻ ആകാനും മതി....

Deepu said...

moneee thadiyettaaa.....bheekaram.....nammude karakalanja bhakthar kettal adi veezhum......

Admin said...

ഒരു നന്ദനം സിനിമ കണ്ട പ്രതീതി