Tuesday, March 24, 2009

അർദ്ധനാരീശ്വരം..

ഇടക്ക്‌ ഞാൻ ഓർക്കാറുണ്ടു..എന്തൊരു മനോഹരമായ സങ്കൽപ്പം ആണത്‌!..പുരുഷനും സ്ത്രീ എന്ന പ്രകൃതിയുടെയും സംഗമം..വ്യക്തിതലങ്ങളിൽ ഭാരതത്തിന്റെ അതിമനോഹര കൽപ്പന..

കുറച്ചുകൂടി ചുഴിഞ്ഞാലോചിച്ചപ്പൊൾ തോന്നി അതിൽ പുരുഷന്റെ (ശിവം) ഒരു സൂത്രം കൂടി ഇല്ലേ എന്നു!
ഒരു ശിവ പാർവ്വതീ പരിഭവത്തിനു ശേഷമാണല്ലോ ഈ ഒരു സങ്കൽപ്പം ഉടലെടുത്തത്‌.അങ്ങനെ വരാൻ കാരണം എന്തായിരിക്കും?

എനിക്കു തോന്നുന്നത്‌,ഒറ്റക്ക്‌ പുരുഷൻ അപൂർണ്ണനും, മനസ്സിനു ധൈര്യം സ്ത്രീയേക്കാൾ വളരെ കുറഞ്ഞവനും ആണെന്നണു! വിയോജിക്കുന്നവർ ധാരാളം കണ്ടേക്കാം!

ഞാൻ നിരീക്ഷിച്ചിട്ടുള്ളതും അടുത്തറിയാവുന്നവരുമായിട്ടുള്ള പല സ്ത്രീകളുടെയും മാനസിക കരുത്തും, പ്രശ്നങ്ങളെ നേരിടാനുമുള്ള കഴിവും, എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്‌..ഇത്‌ വെറും പ്രതിപക്ഷ ബഹുമാനമല്ല കേട്ടോ!

എല്ലാ പുരുഷനിലുമുള്ള സ്ത്രീഭാവവും എല്ലാ സ്ത്രീകളിലും ഒളിഞ്ഞിരിക്കുന്ന പുരുഷഭാവവും എന്നൊക്കെ പറയാമെങ്കിലും, കൂടുതൽ ഡിപ്പൻ ഡെൻസി പുരുഷനു തന്നെയാണു!

സർവ്വം ശിവമയം എന്നതിനു പകരം സർവ്വം ശിവ പാർവ്വതീമയം എന്നാക്കുന്നതാണു ഭംഗി!

5 comments:

ശ്രീ said...

ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ എങ്ങനെയെന്നു നോക്കാം ;)

Unknown said...

sarvam sivamayamalla,"siva sakthi"mayam
ennu nerathethanne paranjuvachirikunnu
ente kutye...
(orkutil ninnu purathuchaadi,njan oru
mail ayachirunnu,kandille ? )

സായന്തനം said...

enikku mail onnum kittyillallo..chumma parayalle!
chechyude mail id enthanu?

പാവപ്പെട്ടവൻ said...

നമുക്ക് പരിവേഷങ്ങളുടെ പിന്നാമ്പുറങ്ങള്‍
പറഞ്ഞില്ലതാക്കം .പക്ഷെ പരിഭവങ്ങളുടെ നീണ്ടപട്ടിക മനസ്സിലേക്കു കുടിയേറിയത് പറിച്ചു മാറ്റാന്‍ കഴിയുമോ ?
മനോഹരം
ആത്മാര്ത്ഥമായ ആശംസകള്‍

സായന്തനം said...

pavappettavan,

valare nandi..ee varavinum thaankalute nalla vaakkukalkkum..