Thursday, March 26, 2009

കുപ്പിപാത്രങ്ങൾ..

അമ്മക്ക്‌ വലിയ ഇഷ്ടമായിരുന്നു കുപ്പിപാത്രങ്ങളേട്‌..
പ്ലാസ്റ്റിക്കിന്റെ അതിപ്രസരം ഇത്രയും ഇല്ലാത്ത കാലം..അന്ന് ഒട്ടുമിക്കാലും സാധനങ്ങളും ഹോർലിക്സ്‌,ബ്രൂ കോഫി പൗഡർ,തേയില,സ്ക്വാഷ്‌ അങ്ങനെയുള്ളവ വന്നിരുന്നതു പല ആകൃതിയിലുള്ള മനോഹരമായ കുപ്പികളിലായിരുന്നു എന്നാണു എന്റെ ഓർമ.. പല കുപ്പികളുടെയും ഭംഗി കണ്ടിട്ട്‌ ഉടനെ ആവശ്യമില്ലെങ്കിലും കുപ്പി സ്വന്തമാക്കനായി അമ്മ അവ വാങ്ങാൻ അഛനോട്‌ പറയുമായിരുന്നു..

പ്ലാസ്റ്റിക്‌ എന്ന അനശ്വര സങ്കൽപ്പം അന്ന് വന്നിട്ടില്ല ചെറിയ പാത്രങ്ങളുടെ രൂപത്തിൽ..മാത്രമല്ല കുപ്പികൾക്കു മനുഷ്യാവസ്ഥയുമായുള്ള ഒരു താദത്മ്യം കൂടി അതിനു പിന്നിലുണ്ടാകാം എന്നു ഞാൻ ഓർക്കാറുണ്ട്‌..ഉടഞ്ഞ്‌ അതിന്റെ കണികാവസ്ഥയിലായാൽ ആയുസ്സു തീർന്ന മനുഷ്യ ജന്മം പോലെ നിഷ്പ്രയോജനം..!

പറഞ്ഞു വന്നത്‌, ഹൈസ്കൂൾ പഠിക്കുന്ന സമയത്തെ ചില അടുക്കള വിദ്യകൾ ഞാൻ വശമാക്കിയിരുന്നു..ചായ,കാപ്പി ഇവയൊക്കെ സൃഷ്ടിച്ചെടുക്കാൻ വലിയ ഇഷ്ടമായിരുന്നു.. സമരം നിറഞ്ഞ ഒരു കാലഘട്ടം ആയിരുന്നു അത്‌..നേരത്തെ സ്കൂൾ വിട്ട്‌ വന്നാൽ, അമ്മയുടെ ഭംഗിയുള്ള ചില കുപ്പികളിൽ സൂക്ഷിച്ചിട്ടുള്ള കാപ്പിപൊടിയെടുത്തു കാപ്പിയടിക്കാറുമുണ്ട്‌!..ടീച്ചറായിരുന്ന അമ്മ ചിലപ്പോൾ ഒക്കെ സ്കൂൾ വിട്ടു വരുമ്പോൾ ഞാൻ ഓഫർ ചെയ്യാറുമുണ്ട്‌!..എന്റെ കുപ്പികളിന്മേലുള്ള കയ്യേറ്റം അത്രക്കു ഇഷ്ടമില്ലെങ്കിലും!

അങ്ങനെ ഇരിക്കെയാണു, കാറ്റ്‌ കടന്നതു മൂലം കട്ട പിടിച്ചു പോയ ഒരു ബ്രൂ കോഫിയുടെ കുപ്പി ചിന്നി ഉള്ളിൽ പൊട്ടിയിരുക്കുന്നതു അമ്മയുടെ ശ്രദ്ധ്യിൽ പെട്ടത്‌.. പ്രതി ഞാനാണെന്ന് ഉറപ്പിച്ച അമ്മ ശകാരം തുടങ്ങാൻ ഒട്ടും അമാന്തിച്ചില്ല..ഇനി അടുക്കളയിൽ കയറിയാൽ അഛനോട്‌ റിപ്പോർട്ട്‌ ചെയ്ത്‌ കടുത്തശിക്ഷ ഉറപ്പാക്കും എന്ന് വരെ അത്‌ നീണ്ടുപോയി..ഇതെല്ലാം കേട്ട്‌ പ്രോത്സാഹിപ്പിക്കാനും എരിതീയിൽ എണ്ണ ഒഴിക്കാനും അനിയനും കൂടെ കൂടി..

പക്ഷേ പ്രതിയാക്കപ്പെട്ട എനിക്ക്‌ ഇതു എപ്പോ സംഭവിച്ചു എന്ന് എത്ര ഓർത്തിട്ടും പിടി കിട്ടിയില്ല.. കുറെ നാളുകൾക്കു ശേഷം ഞങ്ങളുടേ ഡിന്നർ സഭയിൽ അമ്മ വീണ്ടും ഈ കാര്യം പറഞ്ഞു തുടങ്ങിയപ്പോഴാണു, അനിയച്ചാർ ആ ക്രൂര കൃത്യത്തിനു പിന്നിൽ താനണു എന്നു വെളിപ്പെടുത്തിയതു.!

എന്നെ വെറുതെ വഴക്കു പറഞ്ഞല്ലോ എന്നോർത്ത്‌ ചിരിച്ചോണ്ട്‌ അമ്മ നോക്ക്കിയ നോട്ടം..! ഇപ്പോഴും വല്ലപ്പോഴും ഞങ്ങൾ അതോർത്തു ചിരിക്കാറുണ്ടു!

പഴയ കുപ്പിപാത്രങ്ങളൊക്കെ പലപ്പോഴായി നാടു നീങ്ങി..ഇപ്പോൾ ആ സ്ഥാന്ത്ത്‌ പുതിയ തലമുറ ജാറുകൾ സ്ഥാനം പിടിച്ചു..എങ്കിലും ഓർമകളിലെ കുപ്പിവള കിലുക്കം പോലെ കുപ്പിപാത്രങ്ങളുടെ ഭംഗി മനസ്സിൽ മായാതെ നിൽക്കുന്നു..

6 comments:

പാവപ്പെട്ടവൻ said...

കുപ്പി പാത്രങ്ങള്‍ ഉടച്ചതിനു കിട്ടിയ തല്ലും പട്ടിണിക്കിട്ടതും ഇന്നലെ ആണു .
മനോഹരമായ ചായ ഗ്ലാസ് ഉടഞ്ഞത് വലിയ അപരാധമായി പോയി .
നന്നായിട്ടുണ്ടു ആശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കുപ്പിക്കുള്ളിലെ ഓര്‍മ്മ നന്നായി :)

Unknown said...

"ormakalile kuppivalakilukam pole"...
pazhaya,manoharamaya orma nannayi.

siva // ശിവ said...

ഒരിയ്ക്ക്ലലും മറക്കാത്ത ചില ഓര്‍മ്മകള്‍....

പകല്‍കിനാവന്‍ | daYdreaMer said...

എനിക്കും കുപ്പിയോടാ ഇഷ്ടം... ഗ്ലാസ്സിനോടും... :)

സായന്തനം said...

pavapettavan, priya,gitachechy,siva and pakal..ellarkkum nandi..