ഗോലിബാർ മൈദാൻ ചൗക്ക് സിഗ്നലിൽ ഞാൻ കാർ ചവിട്ടി നിർത്തുമ്പോൾ സിഗ്നലും, ആകാശവും ഒരു പോലെ ചുവന്നിരുന്നു.. സൂര്യൻ അന്നത്തെ ഒളിവു ജീവിതത്തിനായി ഓടിയോളിക്കാൻ തുടങ്ങിയിരുന്നു..വാനത്തിൽ ചുവപ്പു ചായമടിച്ച ശേഷം..നിറഞ്ഞ സന്ധ്യ..
ഇന്ന് നിരത്തിൽ തിരക്കു കൂടുതലാണു..ഞാൻ ഓർത്തു..സ്ഥിരം മാഗസിനുമായി വിൻഡോവിൽ തട്ടുന്ന ബാബുലാൽ കാർ കണ്ടപ്പോൾ ഓടിവരുന്നുണ്ട്.. ആദ്യമായി അവനെ കാണുന്നത് ഒരു വർഷം മുമ്പാണു..അന്ന് ഒരു വില കൂടിയ ഓട്ടൊ മാഗസിൻ വാങ്ങിയപ്പോൾ അവൻ പുഞ്ജിരിച്ചു കൊണ്ട് നന്ദി പറഞ്ഞു..
വെറുതെ ഒരു ചോദ്യമെറിഞ്ഞു, ആപ് കാ നാം ക്യാ?.. അവന്റെ മുഖത്തെ അവിശ്വസനീയത തുടച്ചെടുക്കാമായിരുന്നു!...പിന്നെയൊരിക്കലാണു അവൻ പറഞ്ഞത്, ശീതികരിച്ച കാറുകളുടെ ജനാല അവനു വേണ്ടി തുറക്കൂന്നതു തന്നെ അവൻ ദൈവം സ്വർഗ വാതിൽ തുറക്കുന്ന പോലെ ആണെന്നും സിഗ്നൽ വ്യാപാരിയുടെ പേരു ചോദിക്കുന്നത്, ദൈവം പേരു വിളിക്കുന്നതു പോലെ അത്യപൂർവ്വം ആണെന്നും!...
പിന്നിടൊരിക്കൽ സിഗ്നൽ സ്റ്റക്കായി കിടന്നു പൊയ സമയത്ത് അവൻ ഓടിയെത്തിയപ്പോൾ പതിവു പോലെ ഒരു മാഗസിൻ വാങ്ങിയ ശേഷം എവിടെയാണു അവന്റെ താമസം എന്നൊരു ചോദ്യം വിട്ടു.. സാറിനറിയാമോ, തിരക്കു പിടിച്ച ഈ ജ്ംഗ്ഷൻ പതിനഞ്ജു കൊല്ലം മുൻപ് ഒരു ഗ്രാമ മൈതാനമായിരുന്നു..ഇവിടെയായിരുന്നു, ഞങ്ങളുടെ വീട്...നഗരം വലുതായി വലുതായി ഞങ്ങളുടെ ഗ്രാമത്തെ തിക്കി പുറത്താക്കി സർ.. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ വിലാസം അന്വേഷിച്ചു കൊണ്ടിരിക്കുകയാണു..
ആ കറുത്ത ഫലിതം എവിടെയൊക്കെയോ തുളഞ്ഞു കയറി എന്നെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.. അന്നത്തെ ക്ലയന്റ് പാർട്ടി കുറെ നീണ്ടുപോയി..ആയിരങ്ങൾ വിലയുള്ള പാനീയങ്ങൾ നിറയുകയും ഒഴിയുകയും ചെയ്തു കൊണ്ടിരുന്നു.. എന്തോ അന്നാദ്യമായി ഞാൻ ആ സഭയിൽ മനസ്സു നഷ്ടപ്പെട്ടവനായി..
Subscribe to:
Post Comments (Atom)
3 comments:
avanu vilasam nashtapedumbol
namuk nashtapedunnathu swathwam
avante vedana avide ethrayo nisaaram..
ഇഷ്ടം തോന്നുന്നു ... !
pakal,
thanks..!
Post a Comment